SignIn
Kerala Kaumudi Online
Thursday, 16 July 2026 5.15 PM IST

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പൂർത്തിയാക്കാൻ കഴിയാത്ത നേർച്ചകളുണ്ടെങ്കിൽ 'തെറ്റുപണം' നൽകിയാൽ മതി, ചെയ്യേണ്ടത് ഇങ്ങനെ

temple
പ്രതീകാത്മക ചിത്രം

ആഗ്രഹസാഫല്യത്തിനും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും വേണ്ടി ആരാധനാലയങ്ങളിൽ വഴിപാടുകൾ നേരുന്നവർ ഒരുപാടുണ്ട്. ഇതിനെയാണ് നേർച്ചകൾ എന്നറിയപ്പെടുന്നത്. ജോലി, വിവാഹം, ആഗ്രഹ സാഫല്യം തുടങ്ങി നിരവധി കാര്യങ്ങൾക്കുവേണ്ടി പല തരത്തിലുള്ള നേർച്ചകൾ സമർപ്പിക്കുന്നവരുണ്ട്.

ദിനംതോറും വ്യത്യസ്ത കാര്യങ്ങൾക്കുവേണ്ടി നേർച്ചകൾ നേരുന്നവരും നമുക്കിടയിലുണ്ട്. ഇത്തരത്തിൽ നേർന്ന വഴിപാട് സമയത്ത് നടത്താൻ പറ്റാതെ വരികയോ, മറന്നുപോകുകയോ ചെയ്താൽ എന്തുചെയ്യുമെന്ന ആശങ്ക പലർക്കുമുണ്ടാകും. പിന്നെ എപ്പോഴെങ്കിലും മുമ്പ് നേർന്ന നേർച്ചയെ പറ്റി ഓർത്തെടുത്താൽ അത് മനസിനെ അലട്ടുകയും ചെയ്യും. ഇനി ഇങ്ങനെ സംഭവിച്ചാൽ പരിഹാരമുണ്ട്.

നേർച്ച മറന്നാൽ എന്തുചെയ്യണം?

കുറച്ച് നാണയങ്ങൾ കയ്യിലെടുത്ത് 'തെറ്റുപണം' എന്ന സങ്കല്പത്തിൽ മൂന്ന് തവണ തലയ്ക്കുഴിഞ്ഞ് വഴിപാട് നേർന്ന ക്ഷേത്രത്തിൽ സമർപ്പിക്കുക. നേർച്ചയിട്ടത് ഏത് ക്ഷേത്രത്തിലാണെന്ന് ഓർമയില്ലെങ്കിലോ,​ നേർച്ച എന്താണെന്ന് ഓർമയില്ലെങ്കിലോ അടുത്തുള്ള വിഷ്ണുക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ മാപ്പുപറഞ്ഞ ശേഷം നാണയങ്ങൾ (തെറ്റുപണം)​ സമർപ്പിച്ചാലും മതിയാകും.

തെറ്റുപണം ശിവക്ഷേത്രത്തിൽ സമർപ്പിക്കുമ്പോൾ ക്ഷമാപണമന്ത്രവും വിഷ്ണുക്ഷേത്രത്തിൽ സമർപ്പിക്കുമ്പോൾ സമർപ്പണമന്ത്രവും ജപിക്കണം

English Summary

People frequently make 'nercha' (vows) at temples for wish fulfillment. For a forgotten or unfulfilled vow, a remedy involves offering 'thettupanam' (mistake money). Coins are circled around the head three times and offered at the original temple. If the temple is unknown, they can be offered at a nearby Vishnu or Shiva temple accompanied by specific mantras.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE RITUAL, VAZHIPADU, THETTU PANAM, SIVA TEMPLE, VISHNU TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL