കൈവിഷം കളഞ്ഞ് ചിത്തം തെളിയാൻ ഉത്തമമാണെന്ന് വിശ്വസിക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. അത് ഏതാണെന്ന് അറിയാമോ? ആലപ്പുഴയിലെ തിരുവിഴ മഹാദേവക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വയംഭൂവായ ശിവനാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. വിഷ്ണു, ശാസ്താവ്, ഉഗ്രമൂർത്തിയായ യക്ഷി,ഗണപതി, രക്ഷസ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്. അർദ്ധ ചന്ദ്രാകൃതിയിൽ പ്രദക്ഷിണം ചെയ്ത വേണം ശിവനെ വണങ്ങുവാൻ. മഹാദേവനെ കണ്ടു വണങ്ങി കൂവളത്തില ചാർത്തി പ്രാർത്ഥിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രാർത്ഥന ഫലം കാണുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം അറയ്ക്കല്‍ പണിക്കരുടേതായിരുന്നു. ഇവിടെയുണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ സ്ത്രീ കുത്തി നോക്കിയപ്പോൾ കൂർത്ത കോലിന്റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്റെ മേൽ കൊണ്ട് രക്തം വന്നു. ദേവസാന്നിധ്യം കണ്ടതുകൊണ്ട് കുളം നികത്തി ക്ഷേത്രം പണിതുവെന്നാണ് ഐതിഹ്യം.
തിരുവിഴ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധി കൈവിഷം ഛർദിപ്പിച്ചുകളയുന്നതിലാണ്. ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നുവെന്നാണ് വിശ്വാസം. ഇതിനായി വളരെയകലെനിന്നുപോലും ആളുകൾ എത്താറുണ്ട്.
ക്ഷേത്രത്തിൽ നിവേദിച്ച പ്രത്യേക മരുന്നു നൽകിയാണ് ഇതു ചെയ്യുന്നത്. മരുന്നു സേവിക്കുന്നതിന് മൂന്നു ദിവസം മുൻപ് മുതൽ ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുതെന്നും ഗർഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്നു കഴിക്കരുതെന്നും നിർബന്ധമുണ്ട്. മരുന്നു കഴിക്കാൻ എത്തുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം.
മരുന്ന് സേവിക്കാനെത്തുന്ന ഭക്തർ തലേദിവസം ദീപാരാധനയ്ക്കു മുൻപ് ക്ഷേത്രത്തിൽ എത്തണം. ദീപാരാധന കഴിഞ്ഞ് നാഗയക്ഷിക്ക് ഗുരുതി കഴിച്ച് അതിന്റെ പ്രസാദം കഴിച്ചു വേണം ചികിത്സ തുടങ്ങാൻ. അടുത്ത ദിവസം പന്തീരടിപൂജയ്ക്കു ശേഷമാണ് മേൽശാന്തി മരുന്നു നൽകുക. മരുന്നു കഴിച്ച് പ്രദക്ഷിണം നടത്തുമ്പോൾ കൈവിഷം ഛർദിച്ചു പോകുമെന്നാണു വിശ്വാസം.
Thiruvizha Mahadeva Temple in Alappuzha is associated with a traditional belief that devotees can get relief from kaivisham through the temple's rituals. Lord Shiva is the main deity, along with several sub-deities. The temple is also known for its unique customs, legends and rituals connected with its self-manifested Shiva lingam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |