SignIn
Kerala Kaumudi Online
Thursday, 15 October 2026 11.55 AM IST

തോക്ക് പണിമുടക്കിയത് രക്ഷയായി: യുഎസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരൻ അറസ്റ്റിൽ

alexandros-paporakis
അലക്സാണ്ട്രോസ് പപോരാക്കിസ്

വാഷിംഗ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരൻ അറസ്റ്റിൽ. ഇല്ലിനോയിയിലെ പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പപോരാക്കിസാണ് അറസ്റ്റിലായത്. തോക്കുമായി പ്രതി ഒറോറയിലെ ക്ഷേത്രത്തിലെത്തിയെങ്കിലും തോക്ക് തകരാറിലായതിനാൽ വെടിവയ്പ്പ് നടത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൗണ്ട് പ്രോസ്പെക്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച അലക്സാണ്ട്രോസ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് തീവ്രവാദ ആശയങ്ങളും ഇന്ത്യൻ വംശജർ‌ക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന പരാമർശങ്ങളടങ്ങിയ രേഖകളും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തോക്കുകൾ, മരുന്നുകൾ നിറച്ച മാഗസിനുകൾ, വെടുയുണ്ടകൾ, ബോഡി ആർമർ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയും പൊലീസ് പരിശോധനയിൽ കണ്ടെത്തി.

പാലറ്റൈനിലെ ടാക്കോ ബെൽ ഹോട്ടലിൽ കാഷ്യറായി ജോലിചെയ്തിരുന്ന പ്രതിയെക്കുറിച്ച് സഹപ്രവർത്തകരിൽ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ വംശജരെ കൊല്ലാൻ ആഗ്രഹിക്കുന്നതായി അലക്സാണ്ട്രോസ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

ഒക്ടോബർ 11ന് ഓറോറ പ്രദേശത്തെ ഹിന്ദു ക്ഷേത്രം കേന്ദ്രീകരിച്ച് കൂട്ടവെടിവയ്പ്പ് നടത്താനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നത്. തുടർന്ന് ക്ഷേത്രത്തിലെത്തിയെങ്കിലും തോക്ക് പ്രവർത്തനരഹിതമായതോടെ ആരുടെയും കണ്ണിൽപ്പെടാതെ പെട്ടെന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണ ഭീഷണിയുള്ളതിനാൽ പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രദേശിക പൊലീസും എഫ്ബിഐയും അറിയിച്ചു. റോളിംഗ് മെഡോസിലെ കുക്ക് കൗണ്ടി തേർഡ് കോടതയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

English Summary

A 19-year-old man, Alexandros Paporakis, from Palatine, Illinois, has been arrested for allegedly planning a terrorist attack on a Hindu temple in Aurora, near Chicago. Police said he arrived at the temple with a gun, but the weapon malfunctioned, preventing him from opening fire.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEEN ARRESTED, TERROR ATTACK ON HINDU TEMPLE US, AMERICA, USA HINDU TEMPLE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360