
വയനാട് ജില്ലയിലെ മാനന്തവാടിക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുതിരേരിക്കാവ് എന്നറിയപ്പെടുന്ന മുകിരേരി ശിവക്ഷേത്രം. കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി വളരെ അടുത്ത ബന്ധമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. കൊട്ടിയൂർ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ 'മുകിരേരി വാൾ വരവ്' ഇവിടെ നിന്നാണ് ആരംഭിക്കുന്നത്,
ശിവന്റെ സംഹാരാവതാരമായ വീരഭദ്രന്റെ വാളാണിതെന്നാണ് വിശ്വാസം, സതീദേവിയുടെ മരണത്തിനുപിന്നാലെകോപിഷ്‌ഠനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്തശേഷം ചുഴറ്റിയെറിഞ്ഞ വാളാണിതെന്നാണ് ഐതീഹ്യം. വയനാടൻ മലനിരകൾ കടന്ന് മുതിരേരിയിൽ വന്നിറങ്ങിയ ഈ വാളാണ് പരാശക്തയുടെ വാളായി കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നത്.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമിടുന്ന ഇടവമാസത്തിലെ ചോതിനാളിൽ മുതിരേരിക്കാവിൽ നിന്ന് തുടങ്ങുന്ന വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തുന്നു. വാൾ എത്തിച്ചേർന്നതിനുശേഷമേ കൊട്ടിയൂരിലെ നെയ്യാട്ടം (ശിവഭഗവാന്റെ സ്വയംഭൂവിൽ നെയ്യഭിഷേകം) നടക്കു.
പഴയ രീതിയിലുള്ള ആചാരാനുഷ്‌ഠാനങ്ങൾ പിന്തുടരുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം. പഴക്കുലയും ചക്കപ്പഴവുമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ക്ഷേത്ര മേൽശാന്തി പാൽചുരംവഴി കാൽനടയായാണ് പരാശക്തിയുടെ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നത്. ശിവൻ, വീരഭദ്രൻ, പരാശക്തി എന്നീ മൂന്ന് ശക്തികളുടെയും സാന്നിദ്ധ്യം വാളിൽ കുടികൊള്ളുന്നതായാണ് വിശ്വാസം. കൊട്ടിയൂരിലേക്ക് വാൾ എത്തുന്നതോടുകൂടി വയനാട് ഭാഗത്തെ ഉത്സവങ്ങൾക്ക് പരിസമാപ്‌തി കുറിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |