
വിവാഹ തടസങ്ങൾ മാറുന്നതിനും ദീർഘ ദാമ്പത്യത്തിനും ദീർഘായുസിനും പ്രത്യേക വഴിപാട് നടത്തുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ പ്രശസ്തമായ തിരുക്കടയൂർ ശ്രീ അഭിരാമി സമേത ശ്രീ അമൃതഘടേശ്വരർ ദേവസ്ഥാനം. വൃദ്ധ ദമ്പതികൾ തങ്ങളുടെ 60,70 വിവാഹ വാർഷികങ്ങൾ ആഘോഷിക്കുന്ന സ്ഥലം കൂടിയാണിത്. മയിലാടു തുറൈയിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാർക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. 16 വർഷം മാത്രം ആയുസ് വിധിക്കപ്പെട്ട മാർക്കണ്ഡേയന്റെ ജീവനെടുത്താൻ മരണദേവനായ യമൻ എത്തി. മാർക്കേണ്ഡയൻ ഇവിടുചെ ശിവലിംഗത്തിൽ മുറുകെ പിടിച്ച് ശിവമന്ത്രങ്ങൾ ചൊല്ലി. പരമശിവൻ യമനെ മർദിദ്ച്ച മാർക്കണ്ഡേയനെ രക്ഷിച്ചു. അതിനാലാണ് ഈ ക്ഷേത്ര ദീർഘായുസ് നൽകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
അഭിരാമി അമ്മൻ എന്നാണ് ഇവിടെ പാർവതി ദേവിയെ വിളിക്കപ്പെടുന്നത്. പ്രധാനമൂർത്തിയായ പരമശിവനൊപ്പം അഭിരാമിയും ആരാധിക്കപ്പെടുന്നു. ദമ്പതികൾക്കും കുടുംബങ്ങൾക്കും അനുഗ്രഹം നൽകുന്ന ദേവിയാണ് അഭിരാമി. അതുകൊണ്ടാണ് വിവാഹങ്ങൾക്കും വിവാഹ വാർഷികങ്ങൾക്കും ധാരാളം പേർ ഇവിടെയത്തുന്നത് എന്നാണ് വിശ്വാസം.
വിവാഹ തടസങ്ങൾ തരണം ചെയ്യുന്ന തിരുവടി വിവാഹം എന്ന വഴിപാട് പ്രസിദ്ധമാണ്. വിവാഹിതരും അവിവാഹിതരും ദേവിയുടെ കാൽക്കൽ മാലകൾ കൈമാറുന്ന ചടങ്ങാണിത്. മികച്ച ദാമ്പത്യ ബന്ധത്തിന് അനുഗ്രഹം തേടുന്നതിനാണിത്. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടാക്കുന്ന തടസങ്ങളും ദോഷങ്ങളും നീക്കം ചെയ്യുന്നതിനായും ഈ ചടങ്ങ് നടത്തുന്നു. ഷഷ്ഠിപൂർണി എന്ന ചടങ്ങ് ഭർത്താവിന് 60 വയസ് തികയുകയും 61ാംവയസിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ആഘോഷിക്കുന്നു. 71ാംവയസിലേക്ക് കടക്കുമ്പോഴാണ് ഭീമരഥ ശാന്തിര നടത്തപ്പെടുന്നത്. സദാഭിഷേകം ദാമ്പത്യ ഐക്യത്തിനും ദീർഘായുസും ആഘോഷിക്കുന്നതിനായി നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |