SignIn
Kerala Kaumudi Online
Wednesday, 08 July 2026 6.40 PM IST

ശ്രീകൃഷ്‌ണ ഭഗവാൻ പൂജിച്ചിരുന്ന വിഗ്രഹം നമ്മുടെ കേരളത്തിൽ; ഇവിടെ പ്രാർത്ഥിച്ചാൽ മനഃസമാധാനം ഉറപ്പ്

payammal-temple
പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രം

തൃശൂർ ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രം. സാക്ഷാൽ ശ്രീകൃഷ്‌ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന ശ്രീരാമ സഹോദരനായ ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ദ്വാരക നഗരം കടലെടുത്തുകഴിഞ്ഞ ശേഷം ഈ വിഗ്രഹം കേരള തീരത്ത് എത്തിച്ചേർന്നുവെന്നാണ് ഐതിഹ്യം.

സ്വപ്‌ന ദർശനത്തിലെ നിർദേശപ്രകാരം വക്കയികൈമൾ ആണ് ഈ ക്ഷേത്രം നിർമിച്ചത്. മഹാവിഷ്‌ണുവിന്റെ കയ്യിലെ സുദർശന ചക്രമാണ് ശത്രുഘ്‌നനായി അവതാരമെടുത്തതെന്നാണ് വിശ്വാസം. ടിപ്പുവിന്റെ കാലത്ത് ആക്രമണം ഭയന്ന് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രക്കുളത്തിൽ നിമഞ്ജനം ചെയ്‌തിരുന്നു. ഈ വിഗ്രഹം പിന്നീട് കണ്ടെത്താനായില്ല. അതിനാൽ, പിന്നീട് കൽവിഗ്രഹം കൊണ്ട് പുനഃപ്രതിഷ്‌ഠ നടത്തുകയായിരുന്നു.

നാലമ്പലങ്ങളിൽ ഏറ്റവും ചെറിയ ക്ഷേത്രവും ഇതാണ്. മറ്റ് മൂന്ന് ക്ഷേത്രങ്ങൾക്കും വൃത്താകൃതിയിലുള്ല ശ്രീകോവിലാണെങ്കിൽ പായമ്മലിൽ ദീർഘചതുരത്തിലാണ്. പായമ്മലിൽ വന്ന് പ്രാർത്ഥിക്കുന്ന ഓരോ ഭക്തനും മനഃസമാധാനം ലഭിക്കുമെന്നാണ് വിശ്വാസം. നാലമ്പല ദർശനം നടത്തുമ്പോൾ ഏറ്റവും അവസാനം ദർശനം നടത്തേണ്ടത് പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലാണ്.

ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് പായമ്മൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗണപതിയാണ് ഉപപ്രതിഷ്‌ഠ. സുദർശനചക്രം അർപ്പിക്കുന്നതും സുദർശന പുഷ്‌പാഞ്ജലിയുമാണ് ഇവിടത്തെ പ്രധാന വഴിപാട്.

English Summary

The Payammal Shatrughna Swamy Temple in Thrissur is believed to house the idol of Shatrughna, the brother of Lord Rama, which was worshipped by Lord Krishna in Dwarka according to local tradition. The legend says the idol reached Kerala after Dwarka was submerged in the sea. The temple, one of the four Nalambalam temples, is known for its unique architecture and is considered an important pilgrimage spot. Located near Koodalmanikyam Temple in Irinjalakuda, the temple’s main offerings include Sudarshana Chakra offerings and Sudarshana Pushpanjali.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHATRUGHNA TEMPLE THRISSUR, SRI KRISHNA WORSHIPPED IDOL, THRISSUR TEMPLE, KERALA TEMPLES, SHATRUGHNA VIGRAHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL