തിരുവനന്തപുരം: ചേങ്കോട്ടുകോണം സ്വാമിയാർമഠം തുരുത്തുംവിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഒക്ടോബർ ആറിന് വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രാചാര പ്രകാരമുള്ള പൂജകളും പ്രത്യേക വഴിപാടുകളും അന്നദാനവും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. അക്കിത്തമംഗലത്തുമഠം ചന്ദ്രമോഹനരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
രാവിലെ 4.30ന് നിർമ്മാല്യവും തുടർന്ന് പഞ്ചാമൃത അഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമവും എട്ടുമണിക്ക് പഞ്ചവിംശതി കലശവും നടക്കും. തുടർന്ന് വിവിധ പൂജകളും ക്ഷേത്രചടങ്ങുകളും നടക്കും.10ന് പ്രത്യേക ചടങ്ങുകളും 11ന് അന്നദാനവും, 11.30ന് നാഗാരാധനയും, 12ന് ഉച്ചപൂജയും നടക്കും. 12.30ന് അന്നദാനം ഉണ്ടായിരിക്കും.
വൈകിട്ട് അഞ്ചിന് പൂജ, 6.30ന് ദീപാരാധന, 7.30ന് പ്രത്യേക ചടങ്ങുകൾ, 7.45ന് ദേവതാ പൂജ, എട്ടുമണിക്ക് പൂജാദികർമ്മങ്ങൾ എന്നിവയും നടക്കും. രാത്രി 9.30ന് പ്രത്യേക ചടങ്ങുകളും 10.30ന് അന്നദാനവും ഉണ്ടായിരിക്കും. രാത്രി 10.30ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം 'ലക്ഷ്മണരേഖ' ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ അരങ്ങേറും.
ഉത്സവത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. കൂടാതെ വിവിധ മേഖലകളിലെ സേവനത്തിനുള്ള അവാർഡുകളും ചികിത്സാ സഹായവും വിതരണം ചെയ്യും.
ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര പ്രസിഡന്റ് വി രാജേഷ്, സെക്രട്ടറി എ അനിൽ കുമാർ, ക്ഷേത്ര നിർമാണ സമിതി പ്രസിഡന്റ് ജി ആർ സഞ്ജയ്, സെക്രട്ടറി കെ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിച്ചു.
The Ayilya Mahotsavam at Thuruthumvilakam Sree Nagaraja Temple, Chengottukonam Swamiyarmadam, will be held on October 6 with various rituals, special poojas, offerings, and annadanam. Ceremonies will be conducted under the guidance of temple thantri Brahmasree Akkiithamangalamadam Chandramohan. Awards for outstanding students and service, along with medical assistance, will also be distributed. The festival preparations are complete.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |