SignIn
Kerala Kaumudi Online
Saturday, 23 May 2026 6.13 PM IST

കറ്റാർവാഴ വീടിന്റെ ഈ വശങ്ങളിലായി നട്ടുനോക്കൂ; പണം ഒഴുകിയെത്തും, ദിശമാറിയാൽ ദോഷം ഫലം

aloe-vera

കേരളത്തിലെ മിക്കവാറും വീടുകളിലും കാണുന്ന ചെടിയാണ് കറ്റാർവാഴ. ആയുർവേദപ്രകാരം വളരെയധികം ഔഷധമൂല്യമുള്ള ചെടിയാണിത്. മികച്ചൊരു സൗന്ദര്യവർദ്ധക സഹായിയുമാണ് കറ്റാർവാഴ. മുടി വളരാനും ചർമസംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നവർ ധാരാളമാണ്. ഏതൊരു സീസണിലും വളരുമെന്നതിനാൽ കറ്റാർവാഴ എപ്പോൾ വേണമെങ്കിലും നട്ടുവളർത്താം. മാത്രമല്ല ഒരു ചെടിയിൽ നിന്നുതന്നെ ധാരാളം തൈകൾ ലഭിക്കുകയും ചെയ്യും. അങ്ങാടിക്കടകളിൽ വിറ്റാൽ കറ്റാർവാഴയിൽ നിന്ന് മികച്ച വരുമാനവും ലഭിക്കും.

എന്നാൽ കറ്റാർവാഴയ്ക്ക് വാസ്‌തുപ്രകാരം വലിയ ഗുണങ്ങളുണ്ടെന്ന് എത്രപേർക്കറിയാം? കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യും. വീട്ടിൽ കറ്റാർവാഴ വളർത്തുന്നതിലൂടെ അനേകം മംഗളകർമ്മങ്ങൾ നടക്കും. പക്ഷേ ഇതിന്റെ സ്ഥാനം കൃത്യമായി അറിഞ്ഞിരിക്കണമെന്ന് മാത്രം.

  • വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലുമായി കറ്റാർവാഴ വളർത്തുന്നത് സമൃദ്ധി കൊണ്ടുവരും. എന്നാൽ വാതിലിന് നേരെയായി കറ്റാർവാഴ വളർത്താൻ പാടില്ല. തുളസി, മഞ്ഞൾ എന്നിവയാണ് വാതിലിന് നേരെയായി വളർത്താൻ ഉത്തമം. പ്രധാന വാതിലിൽ നിന്ന് പുറത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഇടത്തുള്ള മണ്ണിൽ ഇടതു-വലത് വശങ്ങളിലായി കറ്റാർവാഴ വളർത്താം.
  • വീടിന്റെ തെക്ക്- കിഴക്കേ മൂലയിൽ കറ്റാർവാഴ വളർത്തുന്നതും സമ്പത്തും ഐശ്വര്യവും നൽകും. നിരവധി സന്തോഷവാർത്തകൾ കേൾക്കാനാവും.
  • ഈശ്വരാധീനം കുറവുള്ള വീടുകളിൽ കറ്റാർവാഴ വളരില്ല. സമൃദ്ധമായി വളരുകയാണെങ്കിൽ അവിടെ ഈശ്വരാധീനം ഉണ്ടെന്ന് ഉറപ്പിക്കാം.
  • ശരീരയായ കറ്റാർവാഴ വളർത്തുന്നത് വീട്ടിലെ അംഗങ്ങൾക്ക് ആരോഗ്യപുരോഗതി ഉണ്ടാകുന്നതിന് സഹായിക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALOE VERA, ALOE VERA VASTU, VASTU PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL