SignIn
Kerala Kaumudi Online
Friday, 10 July 2026 12.48 PM IST

ഒരിക്കൽപ്പോലും വീടിനുമുന്നിൽ കാറുകൾ ഇങ്ങനെയല്ലാതെ നിറുത്തിയിടല്ലേ, ദോഷങ്ങളെ പടിക്ക് പുറത്താക്കണ്ടേ?

car

കാറില്ലാത്ത വീടുകൾ ഇന്ന് കേരളത്തിൽ വളരെ കുറവാണ്. കാർ വാങ്ങാൻ ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തുമെങ്കിലും കാറിടുന്ന ഷെഡോ പോർച്ചോ പണിയുന്നതിൽ ഈ മുന്നൊരുക്കം നടത്താറില്ല. വീട്ടുമുറ്റത്ത് സൗകര്യമുള്ളിടത്ത് കാർ പാർക്കുചെയ്യും. അത്രതന്നെ. എന്നാൽ കാർപോർച്ച് നിർമ്മിക്കാൻ വാസ്തുനോക്കേണ്ടത് വളരെ അശ്യമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇല്ലെങ്കിൽ ദുരിതങ്ങൾ ഉണ്ടാവുമെന്നും അവർ പറയുന്നു.

വാസ്തുപ്രകാരം തെക്ക്-പടിഞ്ഞാറ് മൂലയാണ് പോർച്ചിന് ഏറെ ഉചിതം. പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയ്ക്ക് അഭിമുഖമായി വരണം പാർക്കിംഗിന്റെ മുൻ ഭാഗം. കിഴക്കുനിന്ന് തെക്കോട്ട് നിൽക്കുന്ന രീതിയിൽ വേണം വാഹനം പാർക്കുചെയ്യേണ്ടത്. വീടിനോട് ചേർന്നുവേണം പോർച്ച് നിൽക്കേണ്ടതെങ്കിലും രണ്ടും തമ്മിൽ നിശ്ചിത അകലം ഉറപ്പാക്കണം. ഇല്ലെങ്കിൽ ഊർജ പ്രവാഹത്തിന് തടസം നേരിടും. വീടിനോട് ചേർന്ന് പോർച്ച് നിർമ്മിക്കാൻ സ്ഥലമില്ലെങ്കിൽ വടക്ക്- കിഴക്ക് ദിശകളിൽ പോർച്ച് നിർമ്മിക്കാവുന്നതാണ്. ഇങ്ങനെ നിർമ്മിക്കുന്ന പോർച്ചിന് ചുറ്റും കോളം നിർമ്മിക്കുന്നതും നല്ലതാണ്.

പോർച്ചിന്റെയും ഷെഡിന്റെയും ഓപ്പണിംഗ് കിഴക്ക് വടക്ക് ദിശകളിലേക്ക് ആകുന്നതാണ് നല്ലത്. തെക്ക് കിഴക്ക് ദിശകളിൽ കാർഷെഡ് പണിയാമെങ്കിലും വാതിൽ തുറക്കുന്നത് വടക്ക് ദിശയിലേക്ക് ആയിരിക്കണം. ഷെഡിന് ഗേറ്റുണ്ടെങ്കിൽ അതിന്റെ ഉയരം പ്രധാന ഗേ​റ്റിനേക്കാൾ കുറവായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പോർച്ചിലോ ഷെഡിലോ ഏറെനാൾ കാർ പാർക്ക് ചെയ്യുന്നതും നല്ലതല്ല. കാർഷെഡ് ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം.

പോർച്ചിന് ഇളം നിറങ്ങൾ നൽകാനും ശ്രദ്ധിക്കണം. പോസിറ്റീവ് എനർജി നൽകുന്നതിനൊപ്പം കാഴ്ചയ്ക്കും നല്ളത് ഇളം നിറങ്ങളാണ്. ഗ്രേ, കറുപ്പ്, ചുവപ്പ്, വയലറ്റ് എന്നീ നിറങ്ങൾ യോജിച്ചതല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTHU, CAR PORCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL