SignIn
Kerala Kaumudi Online
Monday, 20 July 2026 9.50 AM IST

ഈ പക്ഷികളുടെ ചിത്രങ്ങൾ വീട്ടിലുണ്ടോ? ഫലങ്ങൾ അതിശയിപ്പിക്കും

peacock

വീടിന്റെ ഭംഗി കൂട്ടുന്നതിനായി നിരവധി കാര്യങ്ങളിൽ നാം ശ്രദ്ധിക്കാറുണ്ട്. നട്ടുവളർത്തുന്ന ചെടികളിൽ തുടങ്ങി തറയിലിടുന്ന മാറ്റിൽ വരെ നമ്മുടെ ശ്രദ്ധ പതിയാറുണ്ട്. ധാരാളം അലങ്കാര വസ്‌തുക്കൾ വീടിന്റെ ഭംഗി ഇരട്ടിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. പെയിന്റിംഗുകളും ശിൽപങ്ങളുമെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയുടെ തിരഞ്ഞെടുപ്പുകളിൽ വാസ്‌തു നോക്കേണ്ടത് അത്യാവശ്യമാണ്.

കാരണം, അലങ്കാരത്തിനായി നാം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ ചിലത് നെഗറ്റീവ് എനർജി വ്യാപിപ്പിക്കുന്നതിന് കാരണമാകാം. മറ്റ് ചിലത് ഐശ്വര്യങ്ങൾക്കും കാരണമാകാം. അക്കൂട്ടത്തിൽ മയിൽ, ഫിനിക്‌സ് പക്ഷി, നീലകണ്ഠ പക്ഷി എന്നിവയുടെ ചിത്രം വീട്ടിൽ തൂക്കുന്നത് ഐശ്വര്യവും ഭാഗ്യവും ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വാസ്‌തുശാസ്‌ത്രം പറയുന്നു.

  • മയിൽ സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ്. മയിലിന്റെ ചിത്രം കിഴക്ക് ദിശയിൽ സ്ഥാപിക്കുന്നത് വാസ്‌തു ദോഷങ്ങൾ ഇല്ലാതാകുന്നതിന് സഹായിക്കുകയും വീട്ടിൽ സുഖവും സന്തോഷവും നിലനിർത്തുകയും ചെയ്യുന്നു.
  • ഫിനിക്‌സ്‌ പക്ഷിയുടെ ചിത്രം വീട്ടിൽ വയ്‌ക്കുന്നത് വളരെയധകം ശുഭകരമാണെന്ന് പറയപ്പെടുന്നു. ഇത് പോസിറ്റീവ് എനർജി പകരുകയും വീട്ടിൽ എല്ലായ്‌പ്പോഴും സന്തോഷം നിലനിർത്തുകയും ചെയ്യുന്നു.
  • നീലക്കുപ്പായക്കാരൻ, പനങ്കാക്ക, നീലകണ്ഠപക്ഷി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ റോളറുടെ ചിത്രം വീട്ടിൽ തൂക്കുന്നത് ഐശ്വര്യത്തിന് കാരണമാകുന്നു. എല്ലായ്‌പ്പോഴും കിഴക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിൽ വേണം ചിത്രം സ്ഥാപിക്കാൻ.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, PAINTINGS, POSITIVE HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL