SignIn
Kerala Kaumudi Online
Sunday, 26 July 2026 6.28 PM IST

ഈ ദിക്കിൽ ഒരിക്കലും അലക്കുകല്ല് പണിയരുത്, സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും ഒഴിയില്ല

washing-stone

ആധുനിക വത്‌കരണത്തിന് പിന്നാലെ വീടുകളിൽ വാഷിംഗ് മെഷീനുകൾ സ്ഥാനം പിടിച്ചുവെങ്കിലും അലക്കുകല്ലില്ലാത്ത വീടുകൾ വിരളമായിരിക്കും. തുണികൾ അലക്കുകല്ലിൽ തന്നെ കഴുകാനിഷ്ടപ്പെടുന്നവരും ധാരാളമാണ്. സാധാരണയായി വീടിന് പുറത്തെ കിണറിനോടോ പൈപ്പിനോടോ ചേർന്നായിരിക്കും അലക്കുകല്ല് പണിയുക. എന്നാൽ അലക്കുകല്ലിന് കൃത്യമായ സ്ഥാനം വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.

മാലിന്യവും അഴുക്കും കൈകാര്യം ചെയ്യുന്ന ഇടമായതിനാൽ വീട്ടിലെ പോസിറ്റീവ് ഊർജമുള്ളയിടങ്ങളിൽ അലക്കുകല്ല് പണിയാൻ പാടില്ല. അടുക്കളയ്ക്കും പൂജാമുറിക്കും സമീപത്തായി അലക്കുകല്ല് പാടില്ല. ഇത് കുടുംബത്തിലെ സമാധാനത്തെയും ഐക്യത്തെയും പ്രതികൂലമായി ബാധിക്കും.

വാസ്തുപ്രകാരം അലക്കുകല്ല് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്കു - പടിഞ്ഞാറ് ഭാഗമാണ്. ഈ ദിശ വായുവിന്റെയും ചലനത്തിന്റെയും പ്രതീകമായതിനാൽ മലിനജലം പുറത്തേയ്ക്ക് പോകാൻ സഹായിക്കുന്നു. തെക്കു - കിഴക്ക് ഭാഗമാവും അലക്കുകല്ലിന് അനുയോജ്യമാണെന്ന് ചില വാസ്‌തുവിദഗ്ദ്ധർ പറയുന്നു. അഗ്നിയുമായി ബന്ധപ്പെട്ട ദിശയായതിനാൽ അഴുക്കിനെയും മാലിന്യത്തെയും വേഗത്തിൽ ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം.

വാസ്‌തുവിൽ ഈശാന കോൺ എന്ന് വിശേഷിപ്പിക്കുന്ന വടക്കുകിഴക്ക് ഭാഗത്ത് അലക്കുകല്ല് ഒരിക്കലും സ്ഥാപിക്കാൻ പാടില്ല. ശുദ്ധിയുടെയും ആത്മീയതയുടെയും ദിശയായതിനാൽ ഇവിടെ അലക്കുകല്ല് വരുന്നത് സാമ്പത്തിക തടസങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAKKUKALLU, VASTU, WASHING STONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL