വീടിനുള്ളിൽ സമാധാനവും സന്തോഷവും നിറയണമെങ്കിൽ വാസ്‌തുപ്രകാരം ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി വീടിന്റെ ഓരോ ദിശയുടെയും പ്രാധാന്യവും അവിടം പരിപാലിക്കേണ്ട രീതിയും കൃത്യമായി അറിഞ്ഞിരിക്കണം. വാസ്‌തുശാസ്‌ത്രപ്രകാരം കുബേരൻ കുടികൊള്ളുന്നത് വടക്കുദിക്കിലാണ്. അതിനാൽതന്നെ വടക്കുദിക്കിനെ വേണ്ട രീതിയിൽ പരിപാലിച്ചാൽ സാമ്പത്തികമായ ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.
വടക്കു ദിക്കിന്റെ അധിപനാണ് കുബേരൻ. അതിനാൽ വടക്കുദിക്ക് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുബേരപ്രീതി ലഭിക്കും. കുബേരന്റെ കൈയിലെ സമ്പാദ്യക്കുടം ഒരിക്കലും ശൂന്യമാകാത്തതുപോലെ വീട്ടിനുള്ളിലും സമ്പത്തുവന്നുനിറയും. വടക്കുഭാഗത്തെ ഭൂമി തെക്കുഭാഗത്തെ അപേക്ഷിച്ച് താഴ്‌ന്നാണിരിക്കേണ്ടത്. കിഴക്കും വടക്കും താഴ്‌ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ ഭൂമിയിൽ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുന്നു.
വലിയ അളവിൽ പോസിറ്റീവ് എനർജി സ്വീകരിക്കപ്പെടുന്ന ഒരു ഭാഗമാണ് വടക്ക്. ഈ പോസിറ്റീവ് എനർജിയെ നിലനിർത്തുന്നത് വീട്ടിലുള്ളവരിൽ സന്തോഷവും സമാധാനവും ലഭ്യമാകാൻ സഹായിക്കും. വടക്കുഭാഗം എപ്പോഴും തുറസായി നിലനിർത്തണം. ലക്ഷ്‌മീദേവിയുടെ സങ്കൽപത്തിൽ വടക്കുഭാഗത്ത് നെല്ലിമരം നട്ടുവളർത്തുന്നത് ഭാഗ്യം കൊണ്ടുവരും. വീടിന്റെ വടക്കുഭാഗത്ത് കെട്ടിടാവശിഷ്‌ടങ്ങൾ, പാഴ്‌ത്തടികൾ എന്നിവ കൂട്ടിയിടുന്നത് വിപരീത ഫലം സൃഷ്‌ടിക്കും. വീടിന്റെ ദർശനം വടക്കുദിശയിലേക്കാണെങ്കിൽ കുബേരപ്രീതിക്കും സാമ്പത്തിക ഉന്നമനത്തിനും ഉത്തമമാണ്.
വടക്കുകിഴക്ക് ദിക്കിന് വീടിന്റെ നിർമ്മാണഘട്ടത്തിൽ ദോഷം സംഭവിക്കുന്നത് അശുഭസൂചനയായി വേണം കണക്കാക്കാൻ. ഇക്കാരണത്താൽ വീട്ടിൽ ധനക്ഷയം, കുടുംബപ്രശ്‌നങ്ങൾ എന്നിവ സംഭവിക്കാം.
According to Vastu Shastra, the north direction is associated with Lord Kubera, the god of wealth. Keeping this area clean, clutter-free, and open is believed to attract prosperity, happiness, and financial growth. Planting an Amla tree in the north is also considered auspicious.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |