SignIn
Kerala Kaumudi Online
Thursday, 03 September 2026 3.38 PM IST

അലക്കുകല്ല് വീടിന്റെ ഈ ഭാഗത്താണോ? ദാരിദ്ര്യവും അനാരോഗ്യവും ഉറപ്പ്, വാസ്തുശാസ്ത്രം പറയുന്നത് ഇങ്ങനെ

wash-stone-vastu
പ്രതീകാത്മക ചിത്രം

വീട് നിർമിക്കുമ്പോൾ അടുക്കള, കിടപ്പുമുറി, പൂജാമുറി തുടങ്ങിയവയ്ക്ക് വാസ്തു കൃത്യമായി നോക്കാറുണ്ട്. പക്ഷെ അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് അലക്കുകല്ലിന്റെ സ്ഥാനം. എന്നാൽ വാസ്തുശാസ്ത്രപ്രകാരം അലക്കുകല്ലിന്റെ സ്ഥാനം തെറ്റിയാൽ അത് കുടുംബത്തിന് വലിയ രീതിയിലുള്ള വാസ്തുദോഷങ്ങൾക്കും ദാരിദ്ര്യത്തിനും കാരണമാകുമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നത്. വീട്ടിലെ ദാരിദ്ര്യം മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ അലക്കുകല്ല് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

വടക്ക് കിഴക്ക് ( ഈശാനകോൺ)

ഈശ്വരചൈതന്യവും പോസിറ്റീവ് ഊർജവും കടന്നുവരുന്ന പ്രധാന ദിശയാണ് വടക്ക് കിഴക്ക് മൂല അഥവാ ഈശാനകോൺ. ഇവിടെ അലക്കുകല്ല് സ്ഥാപിച്ച് മലിനജലം കെട്ടികിടന്നാൽ വീട്ടിലെ സമാധാനം നഷ്ടപ്പെടുകയും കുടുംബാംഗങ്ങൾ തമ്മിൽ കലഹങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം.

തെക്ക് -പടിഞ്ഞാറ് (കന്നിമൂല)

കന്നിമൂലയിൽ അലക്കുകല്ല് വയ്ക്കുന്നത് വീട്ടിലെ സ്ത്രീകൾക്ക് നിരന്തരമായ ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസിക സമ്മർദങ്ങളും ഉണ്ടാക്കും. മാത്രമല്ല പണം വീട്ടിൽ നിലനിൽക്കാത്ത അവസ്ഥയുമുണ്ടാകും. കടബാദ്ധ്യതകൾ വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.

തെക്ക്-കിഴക്ക് മൂല (അഗ്നികോൺ)

തെക്ക്കിഴക്ക് മൂല അഥവാ അഗ്നിമൂല മഹാലക്ഷ്മിയുടെ വാസസ്ഥലമായതിനാൽ എപ്പോഴും ശുദ്ധമായിരിക്കണം. അഗ്നിയുടെ ദിശയിൽ ജവലത്തിന്റെ സാന്നിദ്ധ്യമുള്ള അലക്കുകല്ല് വരുന്നത് വിരുദ്ധശക്തികൾ തമ്മിൽ ചേരുന്നതിന് തുല്യമാണ്. ഇത് വീട്ടിലെ സമ്പത്ത് നഷ്ടമാകുന്നതിന് കാരണമാകും.

അലക്കുകല്ല് എവിടെ സ്ഥാപിക്കണം?

അലക്കുക്കല്ല് സ്ഥാപിക്കാൻ വാസ്തുശാസ്ത്രപ്രകാരം ഏറ്റവും മികച്ച ദിശയാണ് വടക്ക്- പടിഞ്ഞാറേ മൂല അല്ലെങ്കിൽ വായുമൂല. ഇവിടെ അലക്കുകല്ല് വരുന്ന വീടുകളിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകുകയും ധനനേട്ടവും സമ്പൽസമൃദ്ധിയും വന്നുചേരും. മാത്രമല്ല വീട്ടിലെ സ്ത്രീകൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്.

തെക്ക് ഭാഗത്തിന്റെ കൃത്യം മദ്ധ്യഭാഗത്ത് അലക്കുകല്ല് സ്ഥാപിക്കുന്നതും ഉത്തമമാണ്. ഇത് വീട്ടിലെ നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കാനും പ്രതിസന്ധികളിൽ നിന്ന് മോചനം നേടാനും സഹായിക്കും.

English Summary

Vastu experts state that the placement of a laundry stone is crucial for household prosperity. Incorrect placement in areas like the northeast, southwest, or southeast can lead to financial hardship, family discord, and health problems. The northwest corner or the exact center of the south are recommended placements for wealth, peace, and well-being.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASHING STONE VASTU, LAUNDRY STONE, VASTUTIPS, HOME VASTU SHASTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL