SignIn
Kerala Kaumudi Online
Friday, 17 July 2026 7.35 PM IST

രാത്രിയിൽ ഒരിക്കലെങ്കിലും മുടി ചീകിയിട്ടുണ്ടോ? എങ്കിൽപ്പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല

hair

നിസാരമെന്ന് നമുക്കുതോന്നും. പക്ഷേ, അതൊന്നും അത്ര നിസാരമല്ല. അതിനാൽത്തന്നെ അത്തരംകാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ വലിയ പ്രശ്നങ്ങളാവും ഉണ്ടാവുക. വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇത്തരത്തിലുള്ളതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

എച്ചിൽ പാത്രങ്ങൾ കഴുകാതെ ബാഗിൽ വയ്ക്കുന്നതും വീട്ടിൽ കൂട്ടിയിടുന്നതും വാസ്തുശാസ്ത്രപകാരം അത്ര നല്ലതല്ല. ഇത്തരം പ്രവണത വീടിന്റെ യും വീട്ടുകാരുടെയും ഐശ്വര്യം ഇല്ലാതാക്കും. ഓഫീസിലെ ഉച്ചയൂണുകഴിഞ്ഞ് എച്ചിൽ പാത്രങ്ങൾ വീട്ടിൽക്കൊണ്ടുവരുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ചില വീടുകളിലെ മുറികളിൽ മുഷിഞ്ഞ വസ്ത്രങ്ങളുടെ അസഹനീയമായ ദുർഗന്ധമായിരിക്കും. ബാത്ത്റൂമുകളിലും കാണും സഹിക്കാനാവാത്ത ഗന്ധം. ഇതും അത്ര നന്നല്ല. മുഷിഞ്ഞ വസ്ത്രങ്ങൾ വീടിനുപുറത്തുവേണം സൂക്ഷിക്കാൻ. ഇല്ലെങ്കിൽ വീട്ടിനുള്ളിൽ നെഗറ്റീവ് ഏനർജി നിറയും. ബാത്ത്റൂമിലെ സ്ഥിതിയും അതുതന്നെ. കർപ്പൂരം, കുന്തിരിക്കം തുടങ്ങിയ സുഗന്ധവസ്തുക്കൾ കത്തിച്ച് വീടിനകം സുഗന്ധംപൂരിതമാക്കാൻ ശ്രമിക്കുന്നത് പോസിറ്റീവ് എനർജി വീട്ടിൽ നിറയ്ക്കുന്നതിന് ഇടയാക്കും. ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടാനും ശ്രദ്ധിക്കണം.

തലമുടി, വെട്ടിയ നഖം എന്നിവ തറയിൽ ഇടുക, സൂര്യൻ അസ്തമിച്ചശേഷം മുടി ചീകുക തുടങ്ങിയവ വീടിനും വീട്ടുകാർക്കും നല്ലതല്ല. നെഗറ്റീവ് ഊർജത്തിന്റെ പിടിയിൽ ഇവർ പൊറുതിമുട്ടും. ചിലന്തിവല, തേനീച്ചക്കൂട്, പ്രാവിൻ കൂട് എന്നിവ വീട്ടിനുള്ളിൽ കണ്ടാൽ ആ നിമിഷം എടുത്തുമാറ്റാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ദാരിദ്ര്യം വിട്ടൊഴിയില്ല. മാത്രമല്ല വീട്ടുകാർക്ക് ദോഷവും ഉണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR, NAILS, VASTHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL