വീട്ടിന് അകത്തും പുറത്തും ചെടികൾ വളർത്താൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. എന്നാൽ വീട്ടിൽ ചെടികൾ വളർത്തുമ്പോൾ വാസ്തു നോക്കാൻ മറക്കരുത്. കാരണം ചില ചെടികൾ വീടിന് ഗുണവും മറ്റ് ചിലത് ദോഷവുമാണ് നൽകുന്നത്. വാസ്തുപ്രകാരം വീടിന് ഐശ്വര്യം നൽകുന്ന ചില ചെടികൾ നോക്കിയാലോ?
വാസ്തു ശാസ്ത്രപ്രകാരം സമ്പത്തും ഭാഗ്യവും പോസിറ്റീവ് എനർജിയും ആകർഷിക്കാൻ ഏറ്റവും മികച്ച ചെടിയാണ് ജേഡ് പ്ലാന്റ്. നാണയത്തിന്റെ ആകൃതിയിലുള്ള ഇതിന്റെ ഇലകൾ ഐശ്വര്യത്തെയും സാമ്പത്തിക വളർച്ചയെയും സൂചിപ്പിക്കുന്നു. എന്നാൽ ഈ ചെടി ശരിയായി സ്ഥാപിച്ചില്ലെങ്കിൽ അത് നെഗറ്റീവ് എനർജിയാണ് നിങ്ങൾക്ക് നൽകുക.
പണം വന്നുചേരാൻ തെക്ക് - കിഴക്ക് ദിശയിലെ മൂലയിൽ വേണം ഈ ചെടി വയ്ക്കാൻ. ജോലി സ്ഥലത്തോ ഓഫീസ് ടേബിളിലോ വയ്ക്കുന്നത് കരിയർ പുരോഗതി വർദ്ധിപ്പിക്കുമെന്നും വിശ്വാസമുണ്ട്. എന്നാൽ കിടപ്പുമുറിയിലോ കുളിമുറിയിലോ ഈ ചെടി വയ്ക്കാൻ പാടില്ലെന്ന് വാസ്തുവിൽ പറയുന്നു.
വാസ്തുപ്രകാരം സ്‌നേക്ക് പ്ലാന്റ് വളർത്തുന്നതും വളരെ നല്ലതായി പറയപ്പെടുന്നു. ഇത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്യുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. തെക്ക് ദിശയിലോ വീടിന്റെ ഏതെങ്കിലും മൂലയിലോ ഇത് വയ്ക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങൾക്ക് പ്രശസ്തിയും കരിയറിൽ സ്ഥിരതയും കൈവരാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.
(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ജനവിശ്വാസങ്ങളെയും പരമ്പരാഗത ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായോ വൈദ്യശാസ്ത്രപരമായോ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നില്ല. വായനക്കാർ വിവേകപൂർവം സമീപിക്കേണ്ടതാണ്.)
Many people enjoy growing plants inside and around their homes, but according to Vastu Shastra, choosing the right plants and placing them in the correct location is believed to influence prosperity and positive energy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |