SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.16 PM IST

കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആദ്യം നിലത്തുചവിട്ടേണ്ടത് ഏതുകാലാണെന്ന് അറിയാമോ? നല്ല ഉറക്കത്തിനും ദാമ്പത്യസുഖത്തിനും ചെയ്യേണ്ട കാര്യങ്ങൾ

leg
പ്രതീകാത്മക ചിത്രം

ഒരുമനുഷ്യന് പ്രാണവായുവും ആഹാരവും ജലവുംപോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ കുളമാകും. നല്ല ഉറക്കം തരുന്നതിൽ പ്രധാനം കിടപ്പുമുറിയുടെ വാസ്തുവാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സുഖകരമായ ഉറക്കത്തിനൊപ്പം നല്ലൊരു ദാമ്പത്യജീവിതം ലഭിക്കുന്നതിനും കിടപ്പുമുറിയിലെ വാസ്തു പ്രധാനമാണത്രേ.

ഉറങ്ങുന്ന ദിശ വലത്തോട്ടാവരുത്. ഇതിന് ഏറ്റവും അനുയോജ്യമായ ദിശ തെക്കാണ്. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗവും കിടപ്പുമുറിക്കായി തെരഞ്ഞെടുക്കരുത്. ദാമ്പത്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. തല കിടപ്പുമുറിയുടെ വാതിലിന് സമാന്തരമായ രീതിയിൽ കിടക്കാതിരിക്കുക. ഇങ്ങനെ കിടക്കുന്നത് നിരന്തരം ദുഃസ്വപ്നങ്ങൾ കാണുന്നതിന് ഇടയാക്കുമത്രേ. കിടക്കയുടെ എതിരായി കണ്ണാടി വയ്ക്കുന്നതും ഉറക്കത്തെ ദോഷകരമായി ബാധിക്കും.

കിടപ്പുമുറിക്ക് മുകളിൽ വാട്ടർ ടാങ്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ വാട്ടർ ടാങ്ക് ഉണ്ടെങ്കിൽ അസ്വസ്ഥത, ഒറ്റപ്പെടൽ, ദാമ്പത്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നാണ് വാസ്തു വിദഗ്ദ്ധർ പറയുന്നത്. എല്ലാത്തരത്തിലുള്ള ഇലക്ട്രോണിക്സ് വസ്തുക്കളെയും കിടപ്പുമുറിയിൽ നിന്ന് പടിക്കുപുറത്താക്കാനും ശ്രദ്ധിക്കണം. ജനാലയ്ക്ക് സമീപം തലവച്ചുകിടക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നത് മനസിൽ ഭയം രൂപപ്പെടാൻ കാരണമാവുകയും ഉറക്കത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

എല്ലാദിവസവും എഴുന്നേൽക്കുമ്പോൾ ആദ്യം നിലത്ത് ചവിട്ടേണ്ടത് വലതുകാലാണ്. തുടർന്ന് നിലത്ത് തൊട്ടുതൊഴുവണം. അതിനുശേഷമേ മറ്റുകാര്യങ്ങൾക്ക് ശ്രമിക്കാവൂ. ഇങ്ങനെ പതിവായി ചെയ്താൽ ജീവിതത്തിലാകെ പോസിറ്റീവ് ഊർജം നിറയും.

English Summary

Vastu experts highlight specific bedroom arrangements as crucial for sound sleep and marital harmony. Recommendations include sleeping with the head facing south, avoiding southwest bedrooms, and not positioning the head parallel to the door. Eliminating electronics, mirrors opposite the bed, and overhead water tanks from the bedroom is also advised for well-being, according to these principles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS FOR SLEEP, GOOD SLEEP VASTU, BEDROOM VASTU TIPS, VASTU FOR COUPLES, URAKKAM VASTU TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL