SignIn
Kerala Kaumudi Online
Wednesday, 12 August 2026 5.33 PM IST

വാസ്തുദോഷം അകറ്റാം; വീടിന്റെ ഐശ്വര്യവും സമ്പത്തുമുയർത്താൻ ഗൃഹനാഥ ഇക്കാര്യങ്ങൾ ചെയ്യണം

woman-praying
എഐ ചിത്രം

കുടുംബത്തിൽ ഐശ്വര്യവും സമാധാനവും സമ്പദ്‌സമൃദ്ധിയുമുണ്ടാകുന്നതിൽ ഗൃഹനാഥയ്ക്ക് വലിയ പങ്കുണ്ടെന്ന് വാസ്‌തുവിൽ പറയുന്നു. വീട്ടിൽ വാസ്‌തുപ്രകാരമുള്ള ഊർജം നിലനിർത്തുക ശ്രമകരമാണ്. അതിനായി ഗൃഹനാഥ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

  • സൂര്യോദയത്തിനുമുൻപ് കുടുംബാംഗങ്ങളെ ഈശ്വരസ്‌മരണയോടെ ഉണർത്താൻ ശ്രമിക്കണം.
  • ദിവസവും രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പൂന്ന രീതിയിൽ രണ്ടുതിരിയിട്ടുവേണം വിളക്ക് കത്തിക്കാൻ.
  • പീഠത്തിലോ തട്ടത്തിലോ വിളക്ക് വച്ച് മുന്നിൽ പുഷ്പങ്ങൾ, ചന്ദനത്തിരി, വാൽക്കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കുന്നത് ഉത്തമമാണ്.
  • നിലവിളക്ക് കരി പിടിക്കാതെയും എണ്ണയിൽ പ്രാണികൾ വീഴാതെയും ശ്രദ്ധിക്കണം.
  • പ്രധാന വാതിലിന് മുകളിലായി ഇഷ്ടദൈവത്തിന് ചിത്രം സ്ഥാപിക്കണം.
  • കുടുംബാംഗങ്ങൾ ഇശ്വരഭജന ചെയ്യണം.
  • കുടുംബാംഗങ്ങൾ ഒരുനേരമെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം.
  • കുടുംബാംഗങ്ങൾ സന്ധ്യാസമയത്ത് കിടന്നുറങ്ങുകയോ ഭക്ഷണം കഴിക്കുകയോ മുടി ചീകുകയോ അരുത്.
  • വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
  • ഉപയോഗമില്ലാത്ത വസ്തുക്കൾ സമയാസമയം വീടിന് പുറത്തേയ്ക്ക് മാറ്റണം.
  • വീടിന്റെ മൂലകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
  • വീടിന്റെ വടക്കുപടിഞ്ഞാറെ മൂലയായ ഈശാനകോണിൽ അശുദ്ധി പാടില്ല.
  • വീടിന്റെ തെക്കുപടിഞ്ഞാറ് ദിശയിലോ പ്രധാന വാതിലിനുനേരെയോ കുടുംബഫോട്ടോ വയ്ക്കണം.
  • പറമ്പിൽ കൂവളം, നെല്ലി, തുളസി എന്നിവ നട്ടുവളർത്താം.
  • സന്ധ്യാസമയത്തും ചൊവ്വ, വെള്ളി ദിവസങ്ങളിലും പലവ്യഞ്ജനങ്ങൾ, പണം എന്നിവ കടം കൊടുക്കരുത്.
  • പുണ്യദിനങ്ങളിലും പിറന്നാൾ ദിവസങ്ങളിലും സസ്യാഹാരം കഴിക്കണം.

English Summary

According to Vastu beliefs, the homemaker plays an important role in maintaining prosperity, peace and positive energy at home. The suggestions include keeping the house clean, lighting lamps morning and evening, encouraging prayer, eating together, removing unused items, maintaining cleanliness in specific areas, growing auspicious plants, and following certain traditional practices regarding food and lending.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, VASTU TIPS FOR HOME, VASTU WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL