SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.54 PM IST

സ്‌ത്രീകളുടെ സുഖത്തിനും ആരോഗ്യത്തിനും മാത്രമല്ല ദമ്പതികൾക്ക് എല്ലാ ഗുണങ്ങളും നൽകുന്ന ഒരു പൊരുത്തമുണ്ട്,​ ഇതിലൂടെ ഇക്കാര്യങ്ങൾ ഉറപ്പ്

marriage

ഒരു ആണും പെണ്ണും മാത്രമല്ല ഇരുകുടുംബങ്ങൾ തമ്മിലും പുതിയൊരു ബന്ധം ഉടലെടുക്കുന്നതിന് സഹായമാകുന്ന ചടങ്ങാണ് വിവാഹം. സം‌തൃപ്‌തിയോടെയുള‌ള വിവാഹബന്ധത്തിനും ഐശ്വര്യത്തിനും വേണ്ട കാര്യങ്ങൾ ഉറപ്പിച്ച് പറയാൻ പൊരുത്തം നോക്കുന്ന ജ്യോതിഷിയ്‌ക്കാകും. ഇത്തരത്തിൽ പല ഘടകങ്ങൾ കണക്കുകൂട്ടിയാണ് രണ്ട് ജാതകങ്ങൾ തമ്മിൽ ചേരുമോ എന്ന് നോക്കുന്നത്. ഇതിനായി പത്തോളം പൊരുത്തങ്ങളാണ് പ്രധാനമായും നോക്കുന്നത്. ഇവയിലൊന്നാണ് സ്‌ത്രീ ദീർഘ പൊരുത്തം.

സ്‌ത്രീയുടെ ജന്മനക്ഷത്രം മുതൽ പുരുഷന്റെ ജന്മനക്ഷത്രം വരെ കണക്കാക്കുമ്പോൾ ഒൻപത് നാളുകൾക്കകമാണെങ്കിൽ സ്‌ത്രീ ദീർഘ പൊരുത്തം ഇല്ല. ജന്മനക്ഷത്രങ്ങൾ തമ്മിലെ അകലം എണ്ണുമ്പോൾ 15ലധികമാണെങ്കിൽ സ്‌ത്രീ ദീർഘ പൊരുത്തമുണ്ടെന്ന് പറയാം. ഇനി ഇതിലധികം കൂടുകയും 27ാം നാളിന് മുൻപാകുകയും ചെയ്‌താൽ അത്യുത്തമമാണ്.

സ്‌ത്രീകൾക്ക് സുമംഗലത്വവും സ്‌ത്രീയ്‌ക്ക് സുഖവും സന്തോഷവും സമ്പത്തും ദമ്പതികൾക്ക് ദീർഘായുസും,​ സമ്പൽസമൃദ്ധി,​രോഗപീഡയില്ലാത്ത ദാമ്പത്യവും ഈ പൊരുത്തത്തിലൂടെ ലഭിക്കും. ഗണപൊരുത്തമില്ലായ്‌മയ്‌ക്ക് പരിഹാരവുമാണ് സ്‌ത്രീ ദീർഘ പൊരുത്തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, JATHAKAM, PORUTHAM, ASTRO LOGIC, MARRIAGE RITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO