SignIn
Kerala Kaumudi Online
Monday, 05 October 2026 4.38 PM IST

അടുക്കളയിൽ ചില സാധനങ്ങൾ നിലത്ത് വീഴുന്നത് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചന; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

kitchen
പ്രതീകാത്മക ചിത്രം

അടുക്കളയിൽ പാചകം ചെയ്യുമ്പോഴും ഏതെങ്കിലും സാധനങ്ങൾ എടുക്കുമ്പോഴുമൊക്കെ അബദ്ധത്തിൽ ചിലത് നിലത്ത് വീഴുന്നത് സാധാരണമാണ്. എന്നാൽ ലക്ഷണശാസ്ത്രത്തിൽ പറയുന്നത് നിലത്ത് ചില സാധനങ്ങൾ വീഴുന്നത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണെന്നാണ്.

  • ഉപ്പ്: ഉപ്പ് തറയിൽ വീഴുന്നത് അശുഭകരമാണെന്നാണ് വിശ്വാസം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് പറയപ്പെടുന്നു.
  • എണ്ണ: എണ്ണ നിലത്ത് വീഴുകയോ ചെരിയുകയോ ചെയ്യുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്റെയോ കടബാദ്ധ്യതയുടെയോ സൂചനയാണ്.
  • പാൽ: പാൽ നിലത്ത് വീഴുന്നത് കുടുംബത്തിൽ സമാധാനക്കേടും കലഹവുമുണ്ടാകുമെന്നാണ് വിശ്വാസം.
  • ധാന്യങ്ങൾ: അരി പോലുള്ള ധാന്യങ്ങൾ നിലത്ത് വീഴുകയും അതിൽ ചവിട്ടുകയും ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം. മാത്രമല്ല, കുടുംബത്തിലെ ഐശ്വര്യം കെടുത്തുമെന്നും പറയപ്പെടുന്നു.
  • ചായ, കാപ്പി: ചായയും കാപ്പിയും പോലുള്ള പാനീയങ്ങൾ നിലത്ത് വീഴുന്നത് വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വരുമെന്നതിന്റെ സൂചനയാണ്.
  • കരിപുരണ്ട പാത്രങ്ങൾ: ഇവ താഴെ വീഴുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനർജി നിറയുന്നതിന് കാരണമാകും.

English Summary

According to traditional beliefs, accidentally dropping certain items at home is considered a sign of future events. Spilling salt is linked to financial difficulties, oil to danger or debt, and milk to family disputes. Dropping grains is believed to affect prosperity, while spilled tea or coffee may signal unexpected guests. Falling blackened vessels are associated with negative energy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALT FALLING VASTU, OIL SPILLING SIGNS, MILK SPILLING BELIEFS, LAKSHMI DEVI BELIEFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO