റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 6 (1202 കന്നി 20 ). ചൊവ്വാഴ്ച . കന്നി മാസത്തിലെ ആയില്യം ( 40 നാഴിക 5 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം )
[ ഏകാദശി തിഥി 45 നാഴിക 49 വിനാഴിക വരെ ശേഷം ദ്വാദശി തിഥി ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി: ജോലിയില്‍ പുരോഗതിയും ആനുകൂല്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന കൂട്ടര്‍, തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപ്പെടും.
ഭരണി: നൂതന സംരംഭങ്ങള്‍ തുടങ്ങും. ദൈവിക ചിന്ത വർദ്ധിക്കും, എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തിവിശ്വാസം കാണും.
കാര്‍ത്തിക: സ്ത്രീകള്‍ക്ക് നല്ല സമയം, വിദേശ യാത്രകള്‍ ഗുണകരമാകും, വിനോദ യാത്ര, ദേവാലയ ദര്‍ശന യോഗം, ബന്ധുസമാഗമം, സുഹൃത്തുക്കള്‍ മുഖേനെ അധികചെലവ്, എല്ലാവരുടെയും അംഗീകാരങ്ങള്‍ നേടും.
രോഹിണി: പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. സരസമായി സംസാരിക്കും, സ്ത്രീകൾ സ്വന്തം നേട്ടം നോക്കി മാത്രമെ എന്തും ചെയ്യുകയുള്ളൂ, അധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.
മകയിരം: ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നങ്ങൾ സഫലമാകും. നല്ല ബുദ്ധിയുണ്ടാകും എന്നാല്‍ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, അഹംഭാവം മുന്നിട്ടുനില്‍ക്കും, കലാ പ്രവര്‍ത്തനങ്ങളിൽ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും.
തിരുവാതിര: ഗൃഹനിര്‍മ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. വിവാഹ ആലോചനകളില്‍ തീരുമാനം ഉണ്ടാകും. സത്സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.
പുണര്‍തം: പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങൾ, ധനപരമായ നേട്ടം, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, കുടുംബസുഖം, സന്തോഷം, ഉല്ലാസയാത്രകള്‍, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേല്‍വിജയം നേടും.
പൂയം: ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. പൊതുവേ അലസരും മടിയരും ആയിരിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബ വീട് വീതം വയ്പനയുടെ തര്‍ക്കം നടക്കും.
ആയില്യം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, ഗുണാനുഭവങ്ങൾ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.
മകം: ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സ്ത്രീകൾക്ക് ക്ഷമയില്ലായ്മയും, പൗരുഷവും കൂടിയിരിക്കും, സഞ്ചാരപ്രിയരായിരിക്കും, പുരുഷന്മാർ സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.
പൂരം: ധനനഷ്ടങ്ങള്‍ വരാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. സ്ത്രീകളെ വിശ്വസിക്കരുത്, മനഃസമാധാനം നഷ്ടപ്പെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്, ശത്രുദോഷം.
ഉത്രം: ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
അപമാനം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.
അത്തം: മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, എല്ലാ കാര്യങ്ങള്‍ക്കും തടസങ്ങൾ അനുഭവപ്പെടും, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.
ചിത്തിര: സംസാരം വളരെയധികം നിയന്ത്രിക്കണം, പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.
ചോതി: പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണികളിൽ വീഴാതെ നോക്കണം.
വിശാഖം: തൊഴിൽ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറും.
അനിഴം: കുടുംബ സുഖം,പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
കേട്ട: യാത്രാഗുണം, അംഗീകാരവും, തൊഴിലില്‍ പുരോഗതി നേടും. സുഹൃത്ത് സഹായം ലഭിക്കും, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.
മൂലം: വാക്ക് പാലിക്കാൻ സാധിക്കും, ആദര്‍ശം വിട്ടുഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
പൂരാടം: ഈശ്വരാനുഗ്രഹം, ജോലിയില്‍ അനുകൂലമായമാറ്റം പ്രതീക്ഷിക്കാം, മനോധൈര്യം പ്രകടിപ്പിക്കും, രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും.
ഉത്രാടം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ശത്രു ജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.
തിരുവോണം: പ്രാർത്ഥനയ്ക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി,യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.
അവിട്ടം: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സംസ്കാര സമ്പന്നമായി പെരുമാറും.
ചതയം: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം, ഉല്ലാസകരമായ അനുഭവങ്ങള്‍.
പൂരുരുട്ടാതി: ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. വ്യവഹാര വിജയം, സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.
ഉത്തൃട്ടാതി: ഏറെക്കാലമായി അകന്ന് കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കൾ നിഷ്പ്രഭരാകും. സുഖാനുഭവങ്ങൾ, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.
രേവതി: അവിചാരിത ധനനഷ്ടങ്ങള്‍ ഉണ്ടാകും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. സാമ്പത്തിക ബാദ്ധ്യതകൾ, കലഹങ്ങൾ , അപകടങ്ങള്‍, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങള്‍.
The horoscope predictions indicate favorable developments for several nakshatras, including career progress, financial gains, family happiness, travel opportunities and success in various activities. Some nakshatras are advised to be cautious about health, expenses, conflicts and financial matters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |