SignIn
Kerala Kaumudi Online
Sunday, 04 October 2026 9.32 PM IST

സ്മിത് മച്ചാറിന് ധൈര്യം പകർന്ന 'ഹനുമാൻ ചാലിസ'; എന്താണ് പ്രത്യേകത

hanuman-chalisa
പൈലറ്ര് സ്മിത് മച്ചാർ

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറാണ് ഇപ്പോൾ ലോകത്തിന്റെ ഹീറോ. ദുബായിലെ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം. മരണത്തെ മുന്നിൽക്കണ്ട നിമിഷം ഹനുമാൻ ചാലിസ മനസിന് ധൈര്യം പകർന്നെന്ന് സ്മിത് മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിച്ചിരുന്നു. എന്താണ് ഹനുമാൻ ചാലിസ എന്ന് ഇപ്പോഴും പലർക്കും അറിയില്ല.

ശ്രീരാമ ഭക്തനായ പ്രശസ്ത കവി തുളസീദാസ് രചിച്ച പവിത്രമായ രാമഭക്തി കാവ്യമാണ് ഹനുമാൻ ചാലിസ. 'ചാലിസ്' എന്നാൽ നാൽപത് എന്നാണർത്ഥം. നാൽപത് ശ്ലോകങ്ങൾ അടങ്ങിയതിനാലാണ് ഇതിനെ ഹനുമാൻ ചാലിസ എന്ന് പേരിട്ടത്. പ്രായഭേദമെന്യേ ആർക്കും ദിവസവും ജപിക്കാവുന്ന അത്യന്തം ശക്തിയേറിയ പ്രാർത്ഥനയാണിത്. ഹനുമാന്റെ ധൈര്യം, ബുദ്ധി, രാമഭക്തി, ശക്തി എന്നിവയെക്കുറിച്ചുള്ള വർണനയാണ് ഇതിലുള്ളത്.

ഐതിഹ്യം

മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ കാലത്താണ് ഹനുമാൻ ചാലിസ എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ അക്ബർ ചക്രവർത്തി ഭഗവാനെ കാണിച്ചുതരാൻ തുളസീദാസിനെ വെല്ലുവിളിച്ചു. എന്നാൽ യഥാർത്ഥ ഭക്തിയില്ലാതെ ശ്രീരാമ ദർശനം സാദ്ധ്യമല്ലെന്ന് മറുപടി നൽകിയ കവിയെ അക്ബർ തുറുങ്കിലടച്ചു. തടവറയിൽ കിടന്നുകൊണ്ടാണ് തുളസീദാസ് ഹനുമാൻ ചാലിസ രചിച്ചതെന്നാണ് വിശ്വാസം.

ഹനുമാൻ ചാലിസ ജപിക്കുന്നത് എന്തിന്?

ശനിയുടെ ദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. ഇതിനായി ഹനുമാൻ ചാലിസ ശനിയാഴ്ച ദിവസങ്ങളിൽ ജപിക്കണം. നെഗറ്റീവ് ഊർജ്ജം, ദുർഭൂതങ്ങൾ, ദുസ്വപ്നങ്ങൾ എന്നിവയിൽ നിന്ന് ഹനുമാൻ ചാലിസ സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഭക്തി, ശക്തി, മികച്ച ബുദ്ധി എന്നിവയ്ക്കും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹനുമാൻ ചാലിസ ചൊല്ലുന്നത് വളരെ നല്ലതാണ്.

(ഈ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മതവിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

English Summary

Indian FlyDubai pilot Smith Machar reportedly found courage in reciting the Hanuman Chalisa during a life-threatening situation after resisting an attack by his co-pilot and saving 174 passengers. The article explains what the Hanuman Chalisa is, its significance, its connection with poet Tulsidas, and the beliefs surrounding its recitation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMITH MACHAR, HANUMAN CHALISA, FLYDUBAI PILOT, HANUMAN CHALISA BENEFITS, HANUMAN CHALISA SIGNIFICANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO