SignIn
Kerala Kaumudi Online
Monday, 24 August 2026 3.01 AM IST

ഈ നാളുകാർക്ക് അന്യദേശാഗമനത്തിന് സാദ്ധ്യത,​ അർഹമായ അംഗീകാരങ്ങൾ ലഭിക്കും

astro

അശ്വതി

രാഷ്ട്രീയപ്രവർത്തകർ സംഘടനാപരമായ കഴിവുകൾ പ്രകടിപ്പിക്കും. വിവിധ തൊഴിൽ ചെയ്യുന്നവർക്ക് അധിക വരുമാനസ്രോതസുകൾ ഉണ്ടാകും. ബിസിനസ് ലാഭകരമാകും. ബാങ്കിംഗ് ജീവനക്കാർക്ക് അനുകൂലസമയം. ജീവിതത്തിൽ വലിയ മുന്നേറ്റം കൈവന്നേക്കും. ജോലിക്ക് സാദ്ധ്യത. ശുഭദിനം-ചൊവ്വ

ഭരണി

പ്രമോഷൻ ലഭിക്കും. സേവനപ്രവർത്തനങ്ങളിലൂടെ കൂടുതൽ അംഗീകാരങ്ങൾ നേടിയെടുക്കും. മാതാവിനും ഭാര്യയ്ക്കും നന്മകൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. പ്രശ്നങ്ങളെ ധീരതയോടെനേരിടും. കേസുകളിൽ അനുകൂലമായ വിധിയുണ്ടാകും. ശുഭദിനം-വ്യാഴം


കാർത്തിക

വാതുവയ്പ്പിനും എതു മാർഗമുപയോഗിച്ചും തൻകാര്യംനേടിയെടുക്കാനുള്ള കഴിവ് പ്രദർശിപ്പിക്കും. കുടുംബാഭിവൃദ്ധിയും മാനസിക സന്തോഷവും. സ്ഥിരവരുമാനം ഉണ്ടാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും. പിതൃസ്വത്ത് അധീനതയിലാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശുഭദിനം-ഞായർ

രോഹിണി

പിതാവിന്റെ അനുഗ്രഹാശിസുകളോടെ പുതിയ കർമം തുടങ്ങും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. കുടുംബത്തിൽ നിന്നു മാറി താമസിക്കാൻ ഉചിതമായ അവസരം. സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക പിരിമുറുക്കം വർദ്ധിക്കും. ശുഭദിനം-വെള്ളി


മകയീരം

പ്രമോഷൻ ലഭിക്കും. അന്യദേശാഗമനത്തിന് സാദ്ധ്യത. ആത്മീയകാര്യത്തിൽ കൂടുതൽ ശ്രദ്ധ. വ്യാപാരവ്യവസായമേഖലകൾ പുഷ്ടിപ്പെടും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. വിഷമഘട്ടങ്ങളിൽ നിന്ന് മോചനം . ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടും. ശുഭദിനം- ഞായർ

തിരുവാതിര

കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. ധനപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകും. അന്യരോടുസ്‌നേഹത്തോടെ പ്രവർത്തിക്കും. ജോലിഭാരത്താൽ മാനസിക ശാരീരിക ക്ലേശം അനുഭവപ്പെടും. ശുഭദിനം- വ്യാഴം


പുണർതം

ദാമ്പത്യം സന്തോഷകരമായിരിക്കും. പ്രണയ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ കാരണമായേക്കാവുന്ന കാര്യങ്ങളിൽ അകപ്പെടാതിരിക്കുക. പ്രണയ വിവാഹത്തിന് കുടുംബം അനുകൂല തീരുമാനമെടുക്കും. ശുഭദിനം-വെള്ളി


പൂയം

പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. കൃഷിയിൽ നിന്ന് ലാഭം. വ്യാപാര വ്യവസായമേഖലകൾ പുഷ്ടിപ്പെടും. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്കു പ്രിയപ്പെട്ടവരാകും. സർക്കാർ ജീവനക്കാർക്ക് പുരോഗതിയുണ്ടാകും. ശുഭദിനം-തിങ്കൾ

ആയില്യം

സാമൂഹ്യ രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. എൻജിനിയറിംഗ് കഴിഞ്ഞവർക്ക് ജോലി ലഭ്യമാകും. ബിസിനസ് രംഗത്ത് സഹോദരങ്ങൾ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. വലിയപ്രോജക്ടുകൾ ഏറ്റെടുക്കും. സഹോദരിയുടെ വിവാഹം നടക്കാനിട. ശുഭദിനം-ബുധൻ

മകം

അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. ഒന്നിലധികംമേഖലകളിൽ വരുമാനം വരാനിട. വ്യാപാര സംബന്ധമായജോലിക്ക് പരിശ്രമിക്കാവുന്നതാണ്. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാൻ അനുകൂല അവസരം. മത്സരങ്ങളും പരീക്ഷകളും വിജയിക്കാനവസരം. ശുഭദിനം -ശനി

പൂരം

ആത്മീയ കാര്യങ്ങളിൽ ഇടപെടും. വസ്തുവകകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. മാധുര്യവും വശ്യതയുമുള്ള സംസാരത്താൽ ഏവരേയും ആകർഷിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. മേലധികാരികളുടെ അപ്രീതിക്ക് സാദ്ധ്യത. ശുഭദിനം-ചൊവ്വ

ഉത്രം

ഉദ്യോഗത്തിൽ അഡീഷണൽ ചാർജ്ജ് വഹിക്കും. ചിത്രകാരന്മാർ പെയിന്റർമാർ എന്നിവർക്ക് അനുകൂലം. സഹോദരങ്ങളുടെ പിണക്കം മാറും. പുതിയ തൊഴിൽമേഖലയിലേയ്ക്ക് മാറും. വാക്ചാതുര്യവും അറിവും വർദ്ധിക്കും. ശുഭദിനം - ഞായർ

അത്തം

ദൂരയാത്രകൾ ആസൂത്രണം ചെയ്യും. ഉന്നത പദവി ചിലർക്ക് ലഭിച്ചേക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ ബന്ധക്കളുടെ സഹകരണമുണ്ടാകും. പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ സന്തോഷം ലഭിക്കും. സാഹിത്യം, കല എന്നിവയിൽ വ്യാപൃതരാകും. ശുഭദിനം -ശനി

ചിത്തിര

രാഷ്ട്രീയകാർക്ക് വളരെ അനുകൂലം. കലാകാരന്മാർക്ക് പ്രശസ്തി വർദ്ധിക്കും. പലവിധ മേഖലകളിൽ പുരോഗമനത്തിന്റെയും അവസരം. വസ്തുക്കളിൽ നിന്ന് ആദായം ലഭിക്കും. സഹോദരങ്ങൾ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ വളരെവേഗം നിവൃത്തിയിലെത്തും. ശുഭദിനം -തിങ്കൾ

ചോതി

സർക്കാർ സർവീസിലുള്ളവർക്ക് ആനുകൂല്യം പെട്ടെന്ന് കിട്ടും. ഗ്രന്ഥകാരന്മാർക്ക് അനുകൂലം. സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രക്കുള്ള അവസരം. ഉയർന്ന തസ്തികയിലേയ്ക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാൻ സാദ്ധ്യത. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം -ബുധൻ

വിശാഖം

പൂർത്തിയാകാതെ കിടന്ന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കും. പ്രധാന പ്രമാണങ്ങൾ കൈവശമാകും. ബിസിനസ് സംബന്ധമായി ദീർഘ ദൂരയാത്രകൾ ആവശ്യമായി വരും. ഉന്നതസ്ഥാനം അലങ്കരിക്കാൻ കഴിയും. വിവാഹത്തിൽ തീരുമാനം ആകും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ശുഭദിനം - വ്യാഴം

അനിഴം

എല്ലാകാര്യങ്ങളിലും ധീരതയും തന്റേടവും പ്രദർശിപ്പിക്കും. മധുരമായി സംസാരിക്കുമെങ്കിലും സത്യസന്ധത കുറവായിരിക്കും. ചിലർക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവർത്തിക്കും. സഹോദരങ്ങളാൽ മാനസികദുഃഖം വരാനിട. ആരോഗ്യം തൃപ്തികരമായിരിക്കും. പുണ്യസ്ഥലം സന്ദർശിക്കും. ശുഭദിനം -തിങ്കൾ


തൃക്കേട്ട

സർക്കാർ ജോലിക്കാർക്ക് സ്ഥലമാറ്റത്തിന് സാദ്ധ്യത. ആരംഭിച്ച സംരംഭങ്ങൾ പുരോഗമിക്കും. ക്ഷേത്ര ദർശനം തുടങ്ങും. ദൂരദേശത്തുള്ളവരിൽ നിന്ന് സാമ്പത്തിക സഹായം. വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ശുഭദിനം -ബുധൻ


മൂലം

ജീവിതത്തിൽ പുരോഗതിയുണ്ടാകും. വസ്തുവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അനുകൂലമാകും. വിദ്യാർത്ഥികൾ പഠനത്തിൽവേണ്ടത്ര ശ്രദ്ധ നല്കാതിരിക്കാനിട. അന്യർക്കായി പരിശ്രമിക്കുന്നത് തനിക്കും ഉപകാരമാകും. നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാതാകും. ശുഭദിനം -ചൊവ്വ

പൂരാടം

കുടുംബത്തിൽ സുഖവും സംതൃപ്തിയും ലഭിക്കും. പ്രവർത്തനങ്ങൾ ചെയ്തു തീർക്കാനവസരം. വ്യാപാരംഗത്ത് ഗുണം. വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിവാഹ നിശ്ചയം നടക്കും. ഉദ്യോഗത്തിൽ സ്ഥലം മാറ്റമുണ്ടാകും. വാഹനം ,ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങാനിട. ശുഭദിനം - തിങ്കൾ


ഉത്രാടം

ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. സത്കർമ്മങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. പിതാവിനോ പിതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ അനുഭവപ്പെടും. ബിസിനസ് രംഗത്ത് അതീവ ശ്രദ്ധ ചെലുത്തണം. ദൂരയാത്രകൾ പ്രയോജനപ്പെടും. റിസർച്ച് വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ശുഭദിനം -വെളളി


തിരുവോണം

വർക്ക്‌ഷോപ്പുകളിൽ നിന്ന് കൂടുതൽ വരുമാനം. ഷെയറുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. പത്രപ്രവർത്തനം, ഗവേഷണം, തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് ശുഭകരം. ബാങ്ക്‌ലോൺ ലഭിക്കും. പുതിയ വാഹനം അധീനതിയിലാകും. ശുഭദിനം-തിങ്കൾ

അവിട്ടം

കർമ്മരംഗം പുഷ്ടിപ്പെടും. മാതാവിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. സുഖമായ ജീവിതസൗകര്യങ്ങൾ ലഭ്യമാകും. ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും എല്ലാകാര്യങ്ങളും ചെയ്തു തീർക്കും. വിനോദകാര്യങ്ങളിൽ ഏർപ്പെടും. ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും. ശുഭദിനം -തിങ്കൾ

ചതയം

പലചരക്ക്, ഹോട്ടൽ എന്നിവ നടത്തുന്നവർക്ക് പുരോഗതി. സന്താനങ്ങളുടെ വിവാഹം നടക്കും. പിണങ്ങിക്കഴിഞ്ഞിരുന്ന അയൽക്കാരുമായി സ്‌നേഹത്തിലാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. മാതാപിതാക്കളുടെ അനുമതിയോടെ ചെയ്യുന്നതെല്ലാം വിജയിക്കും. ശുഭദിനം -ഞായർ


പൂരുരൂട്ടാതി

അതീവ ശ്രദ്ധയോടെ മാത്രം ഓരോ തീരുമാനങ്ങളും എടുക്കുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഉദ്യോഗത്തിൽ നിന്ന് പലനേട്ടങ്ങളും പ്രതീക്ഷിക്കാം. പിതാവിന് അസുഖങ്ങൾ വരാനിട. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ധനകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലം. ശുഭദിനം -ബുധൻ


ഉത്തൃട്ടാതി

നികുതിസംബന്ധമായി സർക്കാരിലേയ്ക്ക് പണം അടയ്‌ക്കേണ്ടി വരും. വിനോദയാത്രക്ക്‌ പണം ചെലവഴിക്കും. സ്ത്രികൾക്ക് ഉന്നത ജോലി ലഭിക്കും. പെട്ടെന്നുള്ളകോപത്താൽ പരുഷമായി സംസാരിക്കും. ആത്മീയകാര്യങ്ങളിൽ സമയം കണ്ടെത്തും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം -ഞായർ


രേവതി

നിർമാണസംബന്ധമായ കരാറുകളിൽ നിന്നും പ്രതീക്ഷയിലും കവിഞ്ഞ ആദായം ലഭിക്കും. പ്രമോഷൻ ലഭിക്കാനിട. പരീക്ഷ എഴുതുന്നവർക്ക് വിജയ സാദ്ധ്യത. വിദേശത്ത്‌ പോകാൻ സാധിക്കും. ബോണ്ടുകളും ഷെയറുകളും വാങ്ങിക്കും. ശുഭദിനം -വ്യാഴം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY