SignIn
Kerala Kaumudi Online
Sunday, 30 August 2026 5.43 AM IST

ബിസിനസുകാർക്ക് അധികലാഭം,​ അർഹമായ അംഗീകാരം ലഭിക്കാൻ കഠിനപ്രയത്നം നടത്തണം

astro

അശ്വതി

സ്ഥിരവരുമാനം ഉണ്ടാകുന്ന ബിസിനസ് ചെയ്യും. സുഗന്ധദ്രവ്യങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം . പഠനത്തിൽ ശ്രദ്ധയും താൽപ്പര്യവും പ്രകടിപ്പിക്കും. വ്യവഹാരങ്ങളിൽ വിജയം. ശുഭദിനം-വെള്ളി

ഭരണി
സമ്പത്ത് വർദ്ധിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കു തടസം. ധന ഐശ്വര്യത്തിന്റെയും കാര്യസാദ്ധ്യതയുടെയും അവസരം. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ചിന്താക്കുഴപ്പങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലമാറ്റം. ശുഭദിനം-ഞായർ

കാർത്തിക
ബിസിനസിൽ അഭിവൃദ്ധി. വ്യാപാര വ്യവസായമേഖലകൾ പുഷ്ടിപ്പെടും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ഇന്റർവ്യുൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടും. തൊഴിലിൽ ചെറിയ തടസം. ശുഭദിനം-ചൊവ്വ

രോഹിണി
കുടുംബത്തിൽ സുഖവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകും. കഴിവുകൾ ശ്രദ്ധയോടെ ഉപയോഗിക്കുന്നത് ഉയർച്ച ലഭിക്കുന്നതിന് കാരണമാകും. ഉദരസംബന്ധമായരോഗം വരാനിട. ആത്മാർത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോൾ വെറുപ്പ് കാണിക്കും. ജോലിഭാരത്താൽ മാനസികവും ശാരീരികവുമായിക്ലേശം അനുഭവപ്പെടും. ശുഭദിനം-തിങ്കൾ

മകയീരം
പ്രായമായവർക്ക് ഉദരസംബന്ധമായരോഗം വരാനിട. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും. സഹനശക്തിയും ക്ഷമയും വിവാദങ്ങളിൽ നിന്നും രക്ഷപ്പെടുത്തും. കുടുംബത്തിൽ നിന്ന് പിരിയാനുള്ള സന്ദർഭം കാണുന്നു. അറിവ് വർദ്ധിക്കും. ശുഭദിനം-ബുധൻ

തിരുവാതിര
കുടുംബത്തിൽ നിന്ന് മാറി താമസിക്കാൻ ഉചിതമായ അവസരം. സാമ്പത്തികമേഖലയിൽ മാനസിക പിരിമുറുക്കം വർദ്ധിക്കും. ജോലിയിൽ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങൾ. സത്യസന്ധതയാൽ അന്യരെ ആകർഷിക്കും. ശുഭദിനം-വെള്ളി

പുണർതം
വലിയപ്രോജക്ടുകൾ ഏറ്റെടുക്കും. നയപരവും സ്‌നേഹവുമായ പ്രവൃത്തിയാൽ ബന്ധുക്കളെ ആകർഷിക്കും. പിതൃഭൂസ്വത്തുക്കൾ വില്ക്കാൻ അവസരം. എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിട. ശുഭദിനം-ശനി

പൂയം
പിതാവിനോ പിതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ അനുഭവപ്പെടും. ബിസിനസ് രംഗത്ത് അതീവ ശ്രദ്ധ ചെലുത്തണം. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. വെൽഡിംഗ് പോലെ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. ശുഭദിനം-വ്യാഴം

ആയില്യം
ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വ്യാപാരവ്യവസായമേഖലകൾ പുഷ്ടിപ്പെടും. സകല സൗകര്യങ്ങളും ലഭിക്കാനുള്ള സന്ദർഭം. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിച്ചാൽ മേലധികാരികളുടെ അപ്രീതിക്ക് സാദ്ധ്യത. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. ശുഭദിനം-ചൊവ്വ

മകം
ബിസിനസുകാർക്ക് അധികലാഭം. അർഹമായ അംഗീകാരം ലഭിക്കാൻ കഠിനപ്രയത്നം ആവശ്യം. നിയമപരമായ കാര്യങ്ങളിൽ അനുകൂല നീക്കങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽമേഖലയിലേക്ക് മാറാൻ സാധിക്കും. വാക്ചാതുര്യവും അറിവും വർദ്ധിക്കും. ശുഭദിനം -ചൊവ്വ

പൂരം
കുടുംബക്കാരുടെ പ്രശംസ ലഭിക്കും. ഉന്നത പദവി ചിലർക്ക് ലഭിക്കാനുള്ള സന്ദർഭം. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം . കർമരംഗത്ത് ശത്രുക്കളുടെ ശല്യത്തെ അതിജീവിക്കും. ശുഭദിനം- തിങ്കൾ

ഉത്രം
വിഷമതകൾ ഉളവാക്കുന്ന വാർത്തകൾ കേൾക്കാനിട വരും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മുൻകോപം കാരണം ഒന്നിലും ഉറച്ചതീരുമാനം എടുക്കാൻ കഴിയാതെവരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് തൊഴിലിൽ അഭിവൃദ്ധി. ശുഭദിനം -ശനി

അത്തം
വാഹനം വസ്തുക്കൾ എന്നിവ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം. വ്യാപാര വ്യവസായമേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാകും. സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഉയർന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു.
ശുഭദിനം -വ്യാഴം

ചിത്തിര
സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ. ആത്മാർത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോൾ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികൾക്ക് അധികലാഭം. കുടുംബാഭിവൃദ്ധിയുണ്ടാകും. കുടുംബക്കാരാൽ പ്രശംസിക്കപ്പെടും. നേത്രരോഗം വരാം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും.
ശുഭദിനം - ബുധൻ

ചോതി
ചിലർക്കായി ത്യാഗമനസ്‌കതയോടെ പ്രവർത്തിക്കും. സഹോദരങ്ങളാൽ മാനസികദു:ഖം വരാനിട. സന്താനങ്ങൾക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ തമ്മിൽ കലഹിക്കാനിട. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ശുഭദിനം -ചൊവ്വ

വിശാഖം
വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ പരസ്പരവിശ്വാസത്തോടും അഭിപ്രായം ആരാഞ്ഞും പ്രവർത്തിക്കും. നയപരവും മധുരവുമായ സംസാരത്താൽ അന്യരെ ആകർഷിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. ശുഭദിനം-തിങ്കൾ

അനിഴം
നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസിൽ തീരുമാനങ്ങൾ കൈകൊള്ളുക . മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവർത്തിക്കും. നിലവിലുള്ളജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ബിസിനസിൽ കൂടുതൽ ശ്രദ്ധ ആവശ്യം. പുനർവിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാദ്ധ്യത. ശുഭദിനം -ബുധൻ

തൃക്കേട്ട
ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെവേഗം നടക്കും. ഭൂസ്വത്തുക്കൾ വിൽക്കും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. പലവിധമേഖലകളിൽ പുരോഗമനത്തിന്റെ അവസരം. ഭൂമിയിൽ നിന്ന് ആദായം. ശുഭദിനം - തിങ്കൾ

മൂലം
തർക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ബാദ്ധ്യതകൾ ഉണ്ടാകും. ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും കാര്യങ്ങൾ ചെയ്തു തീർക്കും. മാതാവിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. സഹോദരങ്ങളുമായി പരസ്പരം ഗുണവും സഹകരണവും. ശുഭദിനം - വെള്ളി

പൂരാടം
അതിർത്തി തർക്കത്തിൽ അയൽക്കാരുമായി അഭിപ്രായ വ്യത്യാസം. മനസിൽ ചില വിഷമതകൾ ഉണ്ടാകും. പിതാവിന് അസുഖം വരാനിട. ജോലികൾ കൃത്യസമയത്തു ചെയ്തു തീർക്കും. ഇലക്ട്രിക്, ഇലക്‌ട്രോണിക്സ് മുതലായ തൊഴിൽ ചെയ്യുന്നവർക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. ശുഭദിനം -ബുധൻ

ഉത്രാടം
സാമർത്ഥ്യവും ധൈര്യവുമായി എല്ലാ കാര്യങ്ങളിലും വിജയിക്കും. ഒന്നിലധികംമേഖലകളിൽ വരുമാന. വ്യാപാരസംബന്ധമായജോലിക്ക് പരിശ്രമിക്കാം. പുതിയ വാഹനം വാങ്ങാൻ അവസരം. സ്വന്തം കാര്യങ്ങൾ ബുദ്ധിപുർവ്വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാൻ അനുകൂല അവസരം. ശുഭദിനം -ശനി

തിരുവോണം
മാതാപിതാക്കളുടെ അനുമതിയോടെ ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മാർത്ഥതയുള്ള സുഹത്തുക്കളെ ലഭിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. നൃത്ത സംഗീത ക്ലാസുകൾ വിജയം. ശുഭദിനം -ബുധൻ

അവിട്ടം
സുഹൃത്തുക്കളാൽ നഷ്ടങ്ങൾക്ക് സാദ്ധ്യത. പുതിയജോലിക്ക് അനുകൂലം. പുതിയ സംരംഭത്തിന് അനുകൂല സമയമല്ല. പൊതു സ്ഥാപനങ്ങളുടെ അദ്ധ്യക്ഷത വഹിക്കും. കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മനഃപ്രയാസമുണ്ടാക്കും. ശുഭദിനം -തിങ്കൾ

ചതയം
മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാദ്ധ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തി. വാർദ്ധക്യം ചെന്നവരോടും പിതാവിനോടും സ്‌നേഹമായിരിക്കും. മനസിന്റെ സ്വസ്ഥത നിലനിർത്തും. ജീവിതത്തിൽ ഗൗരവമായ സ്ഥാനപ്രാപ്തി. ശുഭദിനം -വെള്ളി

പൂരുരൂട്ടാതി
ആരോഗ്യനില തൃപ്തികരമായിരിക്കും. അന്യരാൽ പ്രശംസിക്കപ്പെടും. മനസന്തോഷകരമായ കാര്യങ്ങൾ ഏറെ ഉണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം. ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിത എതിർപ്പുകൾ തരണം ചെയ്യും. ശുഭദിനം -വ്യാഴം

ഉത്തൃട്ടാതി
ജോലിയിൽ സ്ഥിരീകരണം. അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കും. കംപ്യൂട്ടർ സെന്ററുകൾ കമ്പ്യൂട്ടർ അനുബന്ധസ്ഥാപനങ്ങൾ തുടങ്ങിയവയിൽ കസ്റ്റമർമാർ കൂടും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം. ബാങ്ക് ലോൺ ലഭിക്കും. ശുഭദിനം -ചൊവ്വ

രേവതി
ദൂരയാത്രയ്ക്ക് സാദ്ധ്യത. ഏതു സാഹചര്യവും തരണം ചെയ്യും. ജോലിരംഗത്ത് കൂടുതൽ അംഗീകാരങ്ങൾ നേടും. മാതാവിനും ഭാര്യയ്ക്കും നൻമകൾ ഉണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദർഭം. പ്രശ്നങ്ങളെ ധീരതയോടെനേരിടും. ശുഭദിനം -ഞായർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY