SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 AM IST

ഈ നാളുകാർക്ക് സാമ്പത്തിക പുരോഗതി, നൂതന സംരംഭങ്ങൾ തുടങ്ങും

astro

അശ്വതി
അപ്രതീക്ഷിത സന്തോഷാനുഭവങ്ങൾ. ബിസിനസിൽ പ്രതീക്ഷിച്ച ലാഭം. ബിസിനസ് വിപുലീകരിക്കും. ശത്രുക്കളുടെമേൽ വിജയം. പരീക്ഷണാർത്ഥം പലകാര്യങ്ങളിലും ഇടപെടും. ശുഭദിനം. തിങ്കൾ

ഭരണി
പഠനകാര്യത്തിൽ ശ്രദ്ധകൂടും. പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പലവിധനേട്ടങ്ങൾ. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ധനപരമായ ചില പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നത. ശുഭദിനം വെള്ളി

കാർത്തിക
പെട്ടെന്നുള്ള ദൂരയാത്രകൾവേണ്ടിവരും. ജോലി ലഭിക്കും. വിദേശത്ത് തൊഴിൽ ലഭിക്കും. സാമ്പത്തിക പുരോഗതി. നൂതന സംരംഭങ്ങൾ തുടങ്ങും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ശുഭദിനംബുധൻ

രോഹിണി
വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. അനാവശ്യ ചിന്തകൾ അകറ്റണം. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള കാര്യങ്ങൾ ചെയ്യും. ചുറ്റുപാടുകൾ പൊതുവെ നന്നായിരിക്കും. പെൺകട്ടികൾക്ക് ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ശുഭദിനംചൊവ്വ

മകയിരം
പുതിയ പഠനസാഹചര്യങ്ങൾ വരും. ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി.ഐ.പികളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. ശുഭദിനം വ്യാഴം

തിരുവാതിര
ജോലിയിൽ ഉയർച്ച. പ്രധാനപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലം. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തി. മതപരമായ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം ശനി

പുണർതം
ആരോഗ്യകാര്യത്തിൽ നല്ലമാറ്റങ്ങൾ. സന്താനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും. ചുറ്റുപാടുകൾ മെച്ചമായിരിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ നടപ്പാക്കാതിരിക്കുക. തടസങ്ങൾ മറികടക്കും. ശമ്പളകുടിശിക തീർത്തുകിട്ടും. ശുഭദിനംബുധൻ

പൂയം
പരീക്ഷണങ്ങൾ വിജയകരം. കാര്യനേട്ടം. മാനസിക സമ്മർദ്ദം വർദ്ധിക്കും. തൊഴിൽ
നേട്ടം, ഈശ്വരാധീനം ഉണ്ടാകും. തർക്കവിഷയങ്ങൾക്ക് സാദ്ധ്യത. ബന്ധങ്ങളിൽ തടസങ്ങൾ. ശുഭദിനംവെള്ളി


ആയില്യം
പ്രതീക്ഷിച്ച സഹായം ലഭിക്കും. തൊഴിൽരംഗത്ത് സ്ഥിരതയും ഉന്നതിയും. രാഷ്ട്രീയ മേഖലയിൽ വിവാദങ്ങൾക്ക് യോഗം. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം.പ്രേമബന്ധം ശക്തമാകും. ഭൂമിക്കേസുകളിൽ അനുകൂല വിധി. ശുഭദിനംതിങ്കൾ

മകം
ആരോഗ്യവും ആത്മവിശ്വാസവും വർദ്ധിക്കും.കേസുകൾ അനുകൂലമാകും. പ്രമുഖരിൽ നിന്ന് അംഗീകാരം. തൊഴിൽരംഗത്ത് കലഹം. രോഗങ്ങൾ കുറയും. കടബാദ്ധ്യത പരിഹരിക്കും. വിശിഷ്ടമായ സമ്മാനങ്ങൾ ലഭിക്കും. ശുഭദിനം ശനി

പൂരം
നഷ്ടപ്പെട്ട ചിലകാര്യങ്ങൾ കൂടുതൽ ഗുണകരമായി തിരികെ ലഭിക്കും. വിദ്യാഭ്യാസത്തിലെ തടസം മാറും. പ്രേമം കലഹത്തിൽ അവസാനിച്ചേക്കും. പൂർവ്വിക സ്വത്ത് അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ പ്രീതിക്ക് കാരണമാകും. ഏർപ്പെടുന്ന കാര്യങ്ങൾക്ക് അതീവ ശ്രദ്ധ ആവശ്യം. ശുഭദിനംചൊവ്വ

ഉത്രം
സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയ്യാതിരിക്കുക. അവിവാഹിതരായ പെൺകുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ രമ്യമായ വാക്കുകൾ ഉപയോഗിക്കുക. ശുഭദിനം വ്യാഴം


അത്തം
എല്ലാകാര്യങ്ങളിലും ആവേശത്തോടെ ഇടപെടും. പൊതുവെ നല്ല സമയം. ഇരുചക്ര വാഹന യാത്ര ശ്രദ്ധിക്കുക. വ്യാപാരത്തിൽ നല്ല ലാഭം. വ്യാപാരത്തിൽ ശത്രുത ഇല്ലാതാകും. പഴയസ്റ്റോക്കുകൾ വിറ്റുതീരും. വീട് പുതുക്കും. ശുഭദിനം വെള്ളി

ചിത്തിര
ആരോഗ്യം മെച്ചപ്പെടും. ഗൃഹനിർമാണത്തിൽ പുരോഗതി.ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്തുള്ളവർക്ക് അപമാനം. രാഷ്ട്രീയരംഗത്ത് അപ്രതീക്ഷിതനേട്ടം. ധനം ലഭിക്കും. ഗൃഹനിർമ്മാണത്തിൽ തടസം. ശുഭദിനം ബുധൻ

ചോതി
പുതിയ വഴികളിലൂടെ ധനാഗമം. ഉദ്യോഗരംഗത്ത് പ്രതിസന്ധികൾ ഒത്തുതീർപ്പാകും. കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത. വാതരോഗികൾക്ക് രോഗശാന്തി. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കൾ വർദ്ധിക്കും. യാത്രാക്ലേശം.പൂർവ്വികഗൃഹം ലഭിക്കും. ശുഭദിനം തിങ്കൾ

വിശാഖം
കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും. കൃഷി, കച്ചവടം എന്നിവ മെച്ചപ്പെടും. സംരംഭങ്ങൾ ആരംഭിക്കും. അടുത്ത സുഹൃത്തിനോടുള്ള തെറ്റിദ്ധാരണമാറ്റും. അംഗീകാരങ്ങൾ ലഭിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കും. നേത്രരോഗം വരാതെ നോക്കുക. ശുഭദിനം ബുധൻ

അനിഴം
സർവ്വകാര്യങ്ങളിലും വിജയം. വാഹന ഉപയോഗം നിയന്ത്രിക്കണം. വ്യവസ്ഥകൾ പാലിക്കാൻ അത്യദ്ധ്വാനം വേണ്ടിവരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാകും. ശുഭദിനം ചൊവ്വ..

തൃക്കേട്ട
ഉത്തരവാദിത്വം വർദ്ധിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാൻ അവസരം. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളാകും. മേലധികാരി അവധിയായതിനാൽ കൂടുതൽ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. വീട്ടിൽ മംഗളകർമ്മൾ നടക്കും. ശുഭദിനം വ്യാഴം

മൂലം
ബഹുമതികൾ ലഭിക്കും. ആയുധം, ധനം ,വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധയും സൂക്ഷ്മതയും വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. പരീക്ഷാ, ഇൻർവ്യു പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. ശുഭദിനം ബുധൻ

പൂരാടം
സർക്കാർ സഹായങ്ങൾ ലഭിക്കും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം. വ്യാപാര വിപണനമേഖലകളിൽ ഉണർവ്. ലാഭേച്ഛയില്ലാതെയുള്ള പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ. പാരമ്പര്യ വിജ്ഞാനം ആർജിക്കും. ശുഭദിനം വെള്ളി


ഉത്രാടം
ആഗ്രഹിച്ച വസ്തുക്കൾ വാങ്ങും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂമി വിൽക്കാൻ തീരുമാനിക്കും. വ്യായാമം ശിലമാക്കും. ശുഭദിനം ചൊവ്വ

തിരുവോണം
ബുദ്ധിപരമായി കാര്യങ്ങൾ നേടിയെടുക്കും. സങ്കീർണ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരപ്രാർത്ഥനകളാൽ സ്വായത്തമാകും. പഠിച്ച വിഷയത്തോടുനുബന്ധമായ ഉദ്യോഗത്തിന് അവസരം. ഐശ്വര്യവും വിജയവും വരും. ശുഭദിനം വ്യാഴം

അവിട്ടം
ചെലവ് നിയന്ത്രിക്കും. കർമ്മമേഖലകളിൽ പുതിയ അറിവുകൾനേടും. തൊഴിൽ രഹിതർക്ക് പ്രയോജനകരം. ഭാഗ്യം പലരീതിയിലും തുണയാകും. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉദരരോഗത്തിന് സാദ്ധ്യത. ശുഭദിനം തിങ്കൾ

ചതയം
ദീർഘകാലമായി ഉദ്ദേശിക്കുന്ന കാര്യങ്ങൾ അനുഭവത്തിലാകും. ജോലിക്കാർക്ക് ആഴ്ചയുടെ തുടക്കത്തിൽ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ നല്ല വാർത്തകൾ ലഭിച്ചേക്കാം. തൊഴിൽ രഹിതർക്ക് പുതിയ അവസരങ്ങൾ. ഭൂമി വാങ്ങുവാനോ വിൽക്കാനോ സാധിക്കും. ശുഭദിനം വെള്ളി


പൂരൂരൂട്ടാതി
പഠിച്ചതിന് അനുബന്ധ ജോലി ലഭിക്കും. ബിസിനസിൽ സാമ്പത്തികനേട്ടം. ബിസിനസ് യാത്രകൾ ഗുണകരമായിരിക്കും. പൂർവിക സ്വത്ത് കൈവശം വരുന്നതിനുള്ള തടസം നീങ്ങും. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ശുഭദിനം ബുധൻ

ഉത്രട്ടാതി
തൊഴിലിൽ സ്ഥാനക്കയറ്റം. വിപരീത സാഹചര്യങ്ങളിൽ രക്ഷനേടും. ഉയർന്ന സ്ഥാനമാനങ്ങൾ കൈവരും. എഴുത്ത്,വായനാ ശീലങ്ങൾ വളർത്തും. വിനോദയാത്രകൾ ചെയ്യും. ആഗ്രഹങ്ങൾക്ക് അനുസരിച്ച് മുന്നേറാൻ കഴിയും.വാഹനം മാറ്റും. ശുഭദിനം ചൊവ്വ

രേവതി
ദീർഘകാലം അനുഭവപ്പെടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം. ആരോപണങ്ങൾ തിരുത്തും. ആഗ്രഹിച്ച വസ്തുക്കൾ വാങ്ങും. ഇഷ്ട ജനങ്ങളുമായി ഒത്തുചേരും. പുതിയമാറ്റങ്ങൾക്ക് തുടക്കം. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ശുഭദിനം ഞായർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY