
അശ്വതി
പൂർവിക സ്വത്ത് അധീനതയിലാകും. പ്രമോഷൻ ലഭിക്കും. തർക്കത്തിലും മറ്റും മദ്ധ്യസ്ഥം നിൽക്കേണ്ടിവരും. കടം കൊടുത്തപണം തിരിച്ചു കിട്ടാൻ താമസിക്കും. പരീക്ഷവിജയമുണ്ടാകും. ഇന്റർവ്യൂകളിൽ വിജയിക്കും. ശുഭദിനം-വെള്ളി
ഭരണി
വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കൃഷിയിലും വാടകയിലും ചെലവ് വർദ്ധിക്കും. സർവീസിലുള്ളവർക്ക് കൂടുതൽ വരുമാനം. വിദേശയാത്ര നടത്താനവസരം. പ്രശസ്തി വർദ്ധിക്കും. ഉദ്യോഗത്തിൽ നിന്നും വാഹനങ്ങളിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കും. ശുഭദിനം-തിങ്കൾ
കാർത്തിക
ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കും. വ്യാപാര-വ്യവസായ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നിർബന്ധിതനാകും. കുടുംബ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും. ശുഭദിനം-ബുധൻ
രോഹിണി
വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട് ബിസിനസുകൾ നടത്തും. ദീർഘകാലമായുള്ള രോഗത്തിന് ആശ്വാസം. സന്താനങ്ങൾക്ക് വിദ്യാഭിവൃദ്ധി. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. പിതൃസ്വത്ത് ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്.
ശുഭദിനം-തിങ്കൾ
മകയീരം
കലാകാരൻമാർക്ക് പ്രശസ്തി വർദ്ധിക്കും. മനസമാധാനം ലഭിക്കും. തൊഴിൽപരമായ യാത്രകൾ കൂടും. കർമ്മസ്ഥാനംമോടി പിടിപ്പിക്കും. കുടംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കും. ബാങ്ക് ടെസ്റ്റുകളിൽ വിജയം. ശുഭദിനം-ബുധൻ
തിരുവാതിര
മനോവിഷമം കൂടും. വീട്ടുകാര്യങ്ങളിലും ബിസിനസ് കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഭാര്യാ മുഖേന കൂടുതൽ ശ്രേയസ് വർദ്ധിക്കും. പുതിയ വാഹനം വാങ്ങിക്കും. പുണ്യസ്ഥലം സന്ദർശിക്കും. ശുഭദിനം-വെള്ളി
പുണർതം
സമയക്കുറവ് മൂലം പലജോലികളും ചെയ്തു തീർക്കാനാവില്ല. വാക് തർക്കങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം. എല്ലാരംഗങ്ങളിലും കാലതാമസം. ഉൻമേഷവും ഉണർവും ലഭിക്കും. സഹോദരിയുടെ വിവാഹത്തിനായി പണം ചെലവഴിക്കും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം-തിങ്കൾ
പൂയം
ജോലിസ്ഥലം മാറി പുതിയജോലിയിൽ പ്രവേശിക്കാനിടവരും. ഹർജികൾ എഴുത്തുകൾ മുഖേന സാമ്പത്തികനേട്ടം. സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടമുണ്ടാകും. മേലധികാരികളിൽ നിന്ന് പ്രയാസങ്ങളുണ്ടാകും. ശുഭദിനം-ബുധൻ
ആയില്യം
പട്ടാളം പൊലീസ് വിഭാഗങ്ങളിൽ പ്രമോഷൻ. സുഹൃത്തുക്കൾക്കുവേണ്ടി ജാമ്യം നിൽക്കേണ്ടിവരും. പരീക്ഷകളിൽ നല്ല വിജയം. എല്ലാരംഗങ്ങളിലും കാലതാമസംനേരിടും. പരസ്യങ്ങളിൽ നിന്നും ഏജൻസിമുഖേനയും വരുമാനം വർദ്ധിക്കും. ശുഭദിനം-വെള്ളി
മകം
ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിയേക്കാം. അദ്ധ്യാപക ജോലിയിൽ പ്രവേശിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. ബോണ്ടുകൾ മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. ഏതുവിധേനയും ചെലവുകൾ വളരെ വർദ്ധിക്കുന്നതാണ്. ശുഭദിനം -ചൊവ്വ
പൂരം
വീട് റിപ്പയർ ചെയ്യുകയോ മോടി പിടിപ്പിക്കുകയോ ചെയ്യും. യുവാക്കളുടെ വിവാഹം തീരുമാനിക്കപ്പെടും. ഔദ്യോഗ്യക കാര്യത്തിനായി ദൂരയാത്രവേണ്ടി വരും. ബാങ്കിൽ ജോലി ലഭിക്കും. പ്രമോഷൻ ലഭിക്കും. ഷോപ്പിങ്ങിനും മറ്റു വിനോദങ്ങൾക്കുമായി പണം ചെലവഴിക്കും. ശുഭദിനം- വ്യാഴം
ഉത്രം
ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരവും സന്തോഷകരവും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കും. ആഭരണങ്ങൾ വാങ്ങാനായി പണം ചെലവഴിക്കും, ഷെയറുകളിൽ നിന്നും കൃഷിയിൽ നിന്നും ആദായം. ശുഭദിനം -ശനി
അത്തം
കൂട്ടുകച്ചവടത്തിൽ ലാഭം. യാത്രകൾ ഫലപ്രദം. സുഹൃത്തക്കളുമായി ഉല്ലാസയാത്ര നടത്തും. മേലുദ്യോഗസ്ഥരുടെ പ്രീതിക്കായി ശ്രദ്ധിക്കേണ്ടിവരും. മന:സമാധാനവും ശാന്തിയും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ശുഭദിനം -ബുധൻ
ചിത്തിര
വരുമാനത്തിൽ വർദ്ധനവ്. കരാർ മുഖേനെ കിട്ടേണ്ട പണം കയ്യിൽ വന്നുചേരും. കൃഷി, വാടക എന്നിവയിൽ നിന്നും വരുമാനം. പുതിയ കോൺട്രാക്ടുകളിലോ ഇടപാടുകളിലോ ഒപ്പുവെയ്ക്കും. വിദേശയാത്രയ്ക്ക് സാദ്ധ്യത. ഉദ്യോഗത്തിൽ പലവിധനേട്ടങ്ങൾ. ശുഭദിനം - വെള്ളി
ചോതി
ബിസിനസിൽ വലിയ മത്സരം നേരിടേണ്ടിവന്നേക്കും. സന്താനങ്ങൾക്ക് ഐശ്വര്യങ്ങളുമുണ്ടാകും. ബാങ്ക് ബാലൻസ് കൂടും. പുതിയ ധനാഗമങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ചെലവുകൾ നിയന്ത്രിക്കും. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ കിട്ടും. ശുഭദിനം -ചൊവ്വ
വിശാഖം
അദ്ധ്വാനഭാരം കൂടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം. കൃഷികാര്യങ്ങളിൽ നഷ്ടം സംഭവിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. വേണ്ടപ്പെട്ടവരിൽ നിന്ന് സഹായം ലഭിക്കും. വിദേശത്ത് നിന്ന് മടങ്ങിവരും. മത്സരങ്ങളിൽ വിജയിക്കും. ശുഭദിനം-ചൊവ്വ
അനിഴം
കുടുംബാംഗങ്ങളുമായി ബന്ധം കൂടുതൽ മെച്ചപ്പെടും. മേലധികാരികളുമായി സഹകരണം കുറവായിരിക്കും. പുതിയ ബിസിനസിൽ പണം മുടക്കും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുണ്യക്ഷേത്രദർശനത്തിന് സാദ്ധ്യത. കൂട്ടുകച്ചവടത്തിൽ ധനലാഭംയ വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം. ശുഭദിനം -ബുധൻ
തൃക്കേട്ട
ഭൂസ്വത്ത് അധീനതയിലാകും. പദവിയും അന്തസും വർദ്ധിക്കും. ബാങ്ക് ജോലി ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. ശുഭദിനം - ബുധൻ
മൂലം
മറ്റുള്ളവർ ഉണ്ടാക്കിവച്ച ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടിവരും. സുഹൃദ് സൽക്കാരങ്ങൾ നടത്തും. സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനിക്കും. ജോലി ലഭിക്കും. പരസ്യങ്ങൾ മുഖേന വരുമാനം പ്രതിക്ഷിക്കാം. ശുഭദിനം - വെള്ളി
പൂരാടം
ധനസ്ഥിതി ഉയരുമെങ്കിലും ദുർവ്യയം ഒഴിവാക്കണം.മേലുദ്യോഗസ്ഥൻമാർ കർക്കശമായി പെരുമാറും. സർക്കരാനുകൂല്യങ്ങൾ ലഭിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം പുലർത്തും. വിദ്യാപുരോഗതി ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ ലാഭം ഉണ്ടാകും. ശുഭദിനം -ബുധൻ
ഉത്രാടം
വിവാഹം നടക്കും. ബന്ധുസമാഗമം, വിനോദയാത്ര ഇവയിൽ മനസിന് സന്തോഷം ലഭിക്കും. കർമ്മരംഗം വിപുലീകരിക്കും. കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. ഭൂമിയോ മറ്റു വിലപ്പെട്ട വസ്തുക്കളോ വാങ്ങും. കിട്ടാനുള്ള പണം കൈവശമാകും. ശുഭദിനം -തിങ്കൾ
തിരുവോണം
വീട് നവീകരിക്കും. പിതാവിന്റെ തൊഴിൽ ഏറ്റെടുത്ത് നടത്തും. വാഹനങ്ങളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്വവും ജോലികൂടുതലും വന്നേയ്ക്കാം.ലോണുകളും മറ്റും പെട്ടെന്ന് ശരിയാകും. വാഹനങ്ങളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. കൃഷിയിൽ അഭിവൃദ്ധി. ശുഭദിനം -ചൊവ്വ
അവിട്ടം
തൊഴിൽമാറ്റത്തിന് സാദ്ധ്യത. പിതൃധനം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കും. ബിസിനസിൽ പുരോഗതി. സന്താനങ്ങൾക്ക് വിദ്യാവിജയം ഉണ്ടാകും. വിവാഹാദി മംഗള കാര്യങ്ങളിൽ പങ്കുകൊള്ളും. ശുഭദിനം -വെള്ളി
ചതയം
ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. കടബാദ്ധ്യതകൾ കുറയും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ. രോഗികൾക്ക് ആശ്വാസം. വിവാഹം തീരുമാനമാകും. പരസ്യങ്ങളിൽ നിന്ന് ലാഭം. വിനോദങ്ങൾക്ക് പണം ചെലവഴിക്കും. ശുഭദിനം -വെള്ളി
പൂരുരൂട്ടാതി
ഷെയറുകളിൽ നിന്ന് ആദായം. ബാങ്കിൽജോലിക്ക് ശ്രമിക്കുന്നവർക്ക് ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. ബന്ധുമിത്രാദികളിൽ നിന്ന് അപ്രതീക്ഷിത എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും. ശുഭദിനം -ശനി
ഉത്തൃട്ടാതി
ബിസിനസിന് ആവശ്യമായ പണം കണ്ടെത്താൻ വിഷമിക്കും. പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. വിനോദങ്ങൾക്കായി പണം ചെലവഴിക്കും. സർക്കാരുദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനമുണ്ടാകും. പുതിയ വ്യാപാരബന്ധത്തിൽ ഏർപ്പെടും. ശുഭദിനം -വ്യാഴം
രേവതി
അനുരഞ്ജനത്തോടെ പെരുമാറുന്നത് മൂലം ആദരവിന് പാത്രമാകും. പുണ്യസ്ഥലം സന്ദർശിക്കും. കൃഷിയിൽ പുരോഗതി. സിനിമ സംഗീതം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. വിഷമതകൾക്കിടയിലും സന്തോഷവും പ്രസന്നതയും നിലനിർത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം -ഞായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |