റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഒക്ടോബർ 22 ( 1202 തുലാം 5) വ്യാഴാഴ്ച .
(36 നാഴിക 17 വിനാഴിക വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം)
(ഏകാദശി തിഥി 21 നാഴിക 17 വിനാഴിക വരെ ശേഷം ദ്വാദശി തിഥി) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)
അശ്വതി : ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും, കൂട്ടുകെട്ട് ഗുണം ചെയ്യും, സമ്പത്ത് സമൃദ്ധി, പരീക്ഷകളിൽ സമുന്നത വിജയം ലഭിക്കും.
ഭരണി : നിർബന്ധ ബുദ്ധി ഒഴിവാക്കുക, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ, ശാരീരികമായി ചെറിയ അസ്വസ്ഥത, കലഹങ്ങളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.
കാർത്തിക: അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത്സംഗങ്ങളിൽ പങ്കെടുക്കും.
രോഹിണി: പ്രവർത്തന വിജയം, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, കുടുംബസുഖം.
മകയിരം : വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടിയെടുക്കും, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.
തിരുവാതിര: വിദേശവാസം ഗുണപ്രദമാകും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, രോഗശാന്തി, പുതിയ വസ്ത്രാഭരണാദി നേട്ടം, പുത്തൻ അവസരങ്ങൾ തേടിയെത്തും.
പുണർതം: ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടക്കും, അംഗീകാരവും ആദരവും ലഭിക്കും, സ്ത്രീകൾ കാരണം സുഖവും സമാധാനവും,മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
പൂയം : കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, ശത്രുജയം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
ആയില്യം: ഉദ്യോഗ സ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപ്പാടുകൾ, ധനപരമായ കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം: സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, തന്നിഷ്ടപ്രകാരംപ്രവർത്തിക്കും.
പൂരം: ചിട്ടി,ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ, പൊതുപ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, സഹോദരരിൽനിന്നും പ്രയാസങ്ങൾ, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ആദായത്തിൽ കുറവ് അനുഭവപ്പെടും.
ഉത്രം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, സ്ഥാനമാറ്റം, താഴ്ത്തപെടൽ എന്നിവ അനുഭവത്തിൽ വരും, അന്യരെ വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്.
അത്തം : ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭവപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.
ചിത്തിര: ചിലരുടെ കാര്യത്തിൽ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ അനുഭവപ്പെടും, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
ചോതി: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, യാത്ര വേണ്ടിവരും, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
വിശാഖം: യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിലിൽ അഭിവൃദ്ധി ഫലം,യാത്രയിൽ നേട്ടം, സ്ത്രീകൾ മൂലം അംഗീകാരം.
അനിഴം : മാനസിക അസ്വസ്ഥതകൾ ശമിക്കും, ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും, വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കും.
കേട്ട : സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും,
ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കാനാകും.
മൂലം: താൽക്കാലിക ജോലി സ്ഥിരമാകും. അവിചാരിത ധനനേട്ടം, ബിസിനസ്സിൽ ധനവർദ്ധനവ്, ഇഷ്ട മംഗല്ല്യയോഗം, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, ക്ഷമയില്ലായ്മ ഒഴിവാക്കണം.
പൂരാടം : ചെലവിനേക്കാൾ വരവ് വർദ്ധിക്കും, പരീക്ഷാ വിജയം, ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം, പ്രണയകാര്യങ്ങളിൽ തീരുമാനം, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം.
ഉത്രാടം: ഏത്കാര്യവും യുക്തിപൂർവ്വംചിന്തിച്ച് പ്രവർത്തിക്കുക. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ലാഭം, അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
തിരുവോണം: പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടും, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, മാറ്റിവച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും, കോടതി വിധി അനുകൂലമാകും.
അവിട്ടം : ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസ്സം, ദുരിതങ്ങൾ, നേത്ര രോഗം വരാതെ സൂക്ഷിക്കുക, അഭിമാനക്ഷതം വരാതെ നോക്കണം.
ചതയം: പങ്ക് കച്ചവടത്തിൽ നഷ്ടം, ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, ആരോഗ്യപരമായി കരുതൽ വേണം, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ ഉണ്ടാകും.
ഉത്രട്ടാതി : സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, കുടുംബത്തിൽ കലഹങ്ങൾ, സ്ത്രീകൾ മൂലം ദുഃഖം.ചെലവ് ക്രമാതീതമായി വർദ്ധിക്കും.
രേവതി : സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം,
ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വ്യവഹാരത്തിൽ പരാജയ ഭീതി.
Will receive educational benefits, may attract jealousy from others due to success, will speak charmingly, and will achieve success through self-confidence. Good qualities in a wife.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |