
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ഫെബ്രുവരി 14 1201 കുഭം 2 ശനിയാഴ്ച ( 28 നാഴിക 37 വിനാഴിക വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം) (ദ്വാദശി 23 നാഴിക 1 വിനാഴിക വരെ) ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )
അശ്വതി: ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.
ഭരണി: രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും. അപമാനം.
കാർത്തിക: കുടുംബകലഹം, വിവാഹ ജീവിതത്തിൽ കല്ലുകടി. കൂട്ടായ പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക.
രോഹിണി: പണച്ചിലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ. സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴിൽ നഷ്ടം.
മകയിരം: അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.
തിരുവാതിര: സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റ്പാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.
പുണർതം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം.
പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .
ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.
മകം: അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളിൽ വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും.
പൂരം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ച് വശത്താക്കും. ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
ഉത്രം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
അത്തം: പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചതത്വം, വിവാഹാലോചനകൾ മുടങ്ങും, അലസതയും മടിയും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല.
ചിത്തിര: അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.
ചോതി :തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും. സൽകീർത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും. യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം.
വിശാഖം: എതിർലിംഗത്തിൽ പെട്ടവരുമായി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും.
അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണ നടപടികൾക്ക് വിധേയനാകും, ധനനഷ്ടം.
കേട്ട: കുടുംബ സുഖം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.
മൂലം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, സുഖസൗകര്യങ്ങൾ ആനുഭവിക്കും, ജോലി സ്ഥിരമാകും.
ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും വിജയവും, ബിസിനസ്സിൽ നേട്ടം, ജീവിതത്തിൽ പുരോഗതി, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.
തിരുവോണം: കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.
അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, യാത്രയിൽ നേട്ടം.
ചതയം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.
പൂരുരുട്ടാതി: ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലാ രംഗത്തുള്ളവർക്ക് നേട്ടം. കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളിൽ നിന്നും രക്ഷ.
ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, സ്ത്രീകൾ മൂലം സുഖവും സമാധാനവും.
രേവതി: ധനാഗമം പ്രതീക്ഷിക്കാം, ഗുണാനുഭങ്ങൾ, ഉപരിപഠനത്തിന് അനുകൂലമായ സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |