ബ്യൂണസ് ഐറിസ്: ലോകകപ്പ് ആവേശത്തിനിടയിൽ അർജന്റീനയ്ക്ക് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ നടത്തിയ ഇടപാടുകളിലാണ് അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം. അസോസിയേഷൻ ആസ്ഥാനത്തും പതിനേഴോളം പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലും ഒരേസമയം എഫ്ബിഐ പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്.
ക്ലോഡിയോ ടാപ്പിയയുടെ നേതൃത്വത്തിലുള്ള എഎഫ്എ നേരിടുന്നത് വൻ അഴിമതിയാരോപണമെന്നാണ് വിവരം. യുഎസ്എയിലെ സാമ്പത്തിക വ്യവസ്ഥയിലൂടെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ എങ്ങനെ പണം കൈമാറിയെന്നും ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് എഎഫ്എയുടെ വിദേശ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്.
ഈ കമ്പനിയും നിലവിൽ എഫ്ബിഐയുടെ അന്വേഷണ പരിധിയിലാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അഞ്ച് യുഎസ് ധനകാര്യ സ്ഥാപനങ്ങളിൽ തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് ഡോളറുകൾ കൈമാറ്റം ചെയ്തതായാണ് ആരോപണം. 42 മില്യൺ ഡോളറോളം വരുന്ന വരുമാനം അസോസിയേഷന് ലഭിച്ചിരിക്കുന്നത് ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെയാണെന്നും ആരോപണമുണ്ട്. അതേസമയം ആരോപണങ്ങൾ തള്ളി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി.
The FBI has launched an investigation into the Argentine Football Association (AFA) over allegations of money laundering and tax evasion. The probe focuses on US transactions, involving simultaneous inspections at AFA headquarters and 17 clubs. Millions of dollars were allegedly transferred via US financial institutions and Florida-based shell companies. AFA denies the allegations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |