ആലപ്പുഴ: ബീച്ചിലെത്തിയ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി പണവും എ.ടി.എം കാർഡും അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും കവർന്ന്, എ.ടി.എം കാർഡിൽ നിന്ന് 16500 രൂപ പിൻവലിക്കുകയും ചെയ്ത പ്രതി പിടിയിലായി.കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു സംഭവം നടന്നത്. കായംകുളം നഗരസഭ 9ാം വാർഡിൽ പുത്തൻകണ്ടതിൽ വീട്ടിൽ സിയാദ് (39)നെ കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.
ഡിവൈ.എസ്.പി മുകേഷിന്റെ നിർദ്ദേശനുസരണം സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനീഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമായ എസ്.ഐ മുജീബ്, എ.എസ്.ഐ ഉല്ലാസ്, പൊലീസുദ്യോഗസ്ഥരായ ശ്യാം, ബിനോയ് ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
A man has been arrested for allegedly robbing a youth at Alappuzha Beach. The accused reportedly intercepted and threatened the victim before stealing his wallet containing cash, an ATM card, and a mobile phone. He later withdrew ₹16,500 from the victim's bank account using the stolen ATM card.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |