നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തില്‍ വീഴരുതെന്ന് ആര്‍ബിഐ മുന്നറിയിപ്പ്. ഇത്തരം വാഗ്ദാനങ്ങളില്‍ അകപ്പെട്ട് മറ്റൊരാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യുന്ന മണി മ്യൂള്‍ ആയി മാറരുതെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. രാജ്യത്തെ പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള വാട്‌സാപ്പ് നമ്പറുകളില്‍ ഉള്‍പ്പെടെ ഈ മുന്നറിയിപ്പ് വ്യാപകമായി ആര്‍ബിഐ നല്‍കുന്നുണ്ട്.
ആര്‍ബിഐ നല്‍കുന്ന സന്ദേശത്തിന്റെ പൂര്‍ണരൂപം ചുവടെ
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എളുപ്പത്തില്‍ പണം നേടാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടോ
ഒരു മണി മ്യൂള്‍ ആകരുത്!
മറ്റൊരാള്‍ക്ക് വേണ്ടി, നിയമവിരുദ്ധമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യുന്ന വ്യക്തിയാണ് മണി മ്യൂള്‍.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് = നിങ്ങളുടെ പണം
പണം കൈമാറുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുത്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കാനോ അയയ്ക്കാനോ മറ്റുള്ളവരെ അനുവദിക്കുന്നത് നിങ്ങളെ ജയിലിലെത്തിച്ചേക്കാം.
നിങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍, OTP-കള്‍ അല്ലെങ്കില്‍ പാസ്വേഡുകള്‍ ഒരിക്കലും ആരുമായും പങ്കിടരുത്.
നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കൂ. സ്വയം സുരക്ഷിതരാകൂ.
എളുപ്പത്തില്‍ ലഭിക്കുന്ന പണം നിങ്ങളെ അപകടത്തിലേയ്ക്ക് നയിച്ചേക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി https://rbikehtahai.rbi.org.in/malayalam/index.html സന്ദര്‍ശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |