റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലൈ 11 മിഥുനം 27 ശനിയാഴ്ച. (12 നാഴിക 06 വിനാഴിക വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)
(ദ്വാദശി തിഥി 49 നാഴിക 38 വിനാഴിക വരെ ശേഷം) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)
അശ്വതി: ബിസിനസ്സിൽ കൂടുതൽ പണം നിക്ഷേപിക്കുന്നത് ഭാവിയിൽ നല്ല ഫലം നൽകും. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വ്യവഹാര വിജയം, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും.
ഭരണി: വിദ്യാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്യവിജയം പ്രതീക്ഷിക്കാം. പ്രണയ സാഫല്യം, ഓർമ്മക്കുറവ് എന്നിവ ഉണ്ടാകാം. കീർത്തി ലഭിക്കും, കർമ്മപുഷ്ടി, പണമിടപാടുകളിൽ നേട്ടം.
കാർത്തിക: കുടുംബത്തിനായി ഒരു പ്രധാന തീരുമാനം എടുക്കേണ്ടി വരും, യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും. ആശുപത്രി വാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനഃരാരംഭിക്കും.
രോഹിണി: വൈകുന്നേരത്തോടെ ആരോഗ്യനില വഷളായേക്കാം, അതിനാൽ ഭക്ഷണത്തിൽ ശ്രദ്ധിക്കുക. കള്ളന്മാരെക്കൊണ്ട് ചില ഉപദ്രവങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീവിഷയങ്ങളിൽ പെട്ട് കലഹം, ദുർവാശി ഒഴിവാക്കുക.
മകയിരം: ശത്രുക്കൾ ശക്തരാണെങ്കിലും ബുദ്ധിശക്തി കൊണ്ട് അവരെ പരാജയപ്പെടുത്തും.അന്യദേശത്ത് ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യതയുണ്ട്. സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, കുടുംബപരമായി സ്വസ്ഥതയും സമാധാനവും.
തിരുവാതിര: ജോലിയും ബിസിനസ്സും കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടി വരും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കാതെ വരാം. മുൻകോപം വിനയായി മാറിയേക്കും. അപമാനിക്കാൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, വ്യവഹാര നഷ്ടം.
പുണർതം: കഠിനാധ്വാനം ചെയ്തിട്ടും വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. വഴക്ക്, രോഗം, ദേശാന്തര സഞ്ചാരം. അശുഭകരമായ വാർത്തകൾ കേൾക്കേണ്ടി വരും, ശത്രുഭയം ഉണ്ടാകും, സഹോദരങ്ങൾ കലഹങ്ങൾ ഉണ്ടാക്കാൻ ഉള്ള സാദ്ധ്യത.
പൂയം: മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സർക്കാർ ജോലിയിൽ നിൽക്കുന്നവർക്ക് പ്രതിസന്ധികൾ നേരിടാം. ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, കർക്കശമായ തീരുമാനങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കും.
ആയില്യം: ബിസിനസിൽ എതിരാളികൾ തലവേദന സൃഷ്ടിച്ചേക്കാം. വ്യവഹാര വിഷയങ്ങളിൽ പരാജയം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, അധികാര സ്ഥാനത്ത് നിൽക്കുന്നവർക്ക് മേൽ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടാകും.
മകം: പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിച്ച് തീരുമാനമെടുക്കണം. വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കേസുകളിൽ നിന്നും രക്ഷ.
പൂരം:സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രയിൽ ഗുണാനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും.
ഉത്രം: അടുത്ത ബന്ധുക്കളിൽ നിന്ന് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട് അതിനാൽ ശ്രദ്ധിക്കുക. അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും.
അത്തം: ബിസിനസ്സിൽ ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. അമ്മാവനുമായി സ്വരച്ചേർച്ച ഇല്ലായ്മയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുംബസമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത കാണിക്കും.
ചിത്തിര: കുട്ടികളുടെ വിവാഹ തടസ്സങ്ങൾ മാറും. സാമൂഹിക അംഗീകാരം വർദ്ധിക്കും. വീട്ടുകാര്യങ്ങളിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ദാമ്പത്യം സന്തോഷപ്രദമായിരിക്കും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന് മോഹം ജനിക്കും.
ചോതി: വസ്തുക്കൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വഞ്ചിക്കപ്പെടാം. സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും. തൊഴിൽമേഖലയിൽ മേന്മ, ധനപരമായി നല്ല സമയം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകർഷകമായി പെരുമാറും, എതിർക്കുന്നവരെ കീഴ്‌പെടുത്തും.
വിശാഖം: രാഷ്ട്രീയ രംഗത്തുള്ളവർക്ക് എതിരാളികൾ വെല്ലുവിളിയായേക്കാം.സ്വത്ത് സംബന്ധമായി മാനസ്സിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്. സ്ത്രീകൾ കാരണം അസ്വസ്ഥത, ആരോഗ്യപരമായി കരുതൽ വേണം, അംഗീകാരം കൈവിട്ടുപോകുന്ന അവസ്ഥ.
അനിഴം: പല ജോലികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ടി വരും. വ്യാപാരികൾക്കും ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. യാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, പല കാര്യത്തിലും അവിചാരിത തടസ്സങ്ങൾ, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും.
കേട്ട: വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ജോലിയുള്ളവർക്ക് ഓഫീസിൽ സമ്മർദ്ദം അനുഭവപ്പെടാം.വഞ്ചനക്ക് പാത്രമാകും, അപകീർത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങൾ കൂടും, ശത്രുക്കൾ ഉണ്ടാകും, ക്രയവിക്രയങ്ങളിൽ ധനനഷ്ടം, പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
മൂലം: വിദ്യാർത്ഥികൾക്ക് പഠനത്തിലെ തടസ്സങ്ങൾ നീക്കാൻ അദ്ധ്യാപകരുടെ സഹായം ആവശ്യമായി വരും. ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കണം. സഹപ്രവർത്തകരുമായി വാദ പ്രതിവാദങ്ങൾ ഉണ്ടാകും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.
പൂരാടം: സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. പെരുമാറ്റത്തിൽ സംയമനം പാലിക്കണം. സ്ത്രീകൾക്ക് അവിചാരിത പ്രയാസങ്ങൾ, കുടുംബത്തിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, ഉദര രോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.
ഉത്രാടം: ജോലി ചെയ്യുന്നവർ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കണം. വസ്തു സംബന്ധമായ കാര്യങ്ങളിൽ നിരാശ നേരിടാം.
അലസതകൾ അനുഭവപ്പെടും, അപകടസാദ്ധ്യത, കർമ്മ സംബന്ധമായി ബുദ്ധിമുട്ടുകൾ, സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.
തിരുവോണം: ഭൂമിസംബന്ധമായ കാര്യങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ പരിഹരിക്കപ്പെടും. സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും, കലാരംഗത്ത് ഉള്ളവർക്ക് നേട്ടം, ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടും, അസുഖങ്ങൾ ഭേദപ്പെടും.
അവിട്ടം:അനാവശ്യ ചിലവുകളും തർക്കങ്ങളും ഒഴിവാക്കണം. പിതാവിന് രോഗമുണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ശത്രുക്കൾ കാരണം ദോഷം സംഭവിക്കും. ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും.
ചതയം: പങ്കാളിയുമായി സമയം ചെലവഴിക്കാൻ സാധിക്കും. വരുമാനവും ചിലവും നിയന്ത്രിക്കണം, അല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമാകും. ജീവിതപങ്കാളി കാരണം കുടുംബ ജീവിതം സമാധാനപ്രദമാകും. ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളിൽ നിന്നും മോചനം, ശത്രുക്കൾ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും.
പൂരുരുട്ടാതി: സഹോദരനുമായി വ്യാപാരത്തിലെ പ്രശ്നങ്ങൾ പങ്കുവെക്കുന്നത് ഗുണം ചെയ്യും. പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സമയം കണ്ടെത്താൻ കഴിയും. സ്വയം തൊഴിലിലൂടെ ധനലാഭം, പലവിധത്തിലുമുള്ള ആപത്തുകളിൽ നിന്നും രക്ഷപ്പെടും, പുതിയ സംരംഭങ്ങൾ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
ഉത്തൃട്ടാതി: വ്യാപാരത്തിൽ വലിയ ലാഭം ലഭിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വരുമാനത്തിൽ കൂടുതൽ ചിലവഴിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാം. തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. വിഷമതകൾ മാറിക്കിട്ടും, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ പ്രതീക്ഷ, തൊഴിൽപരമായി നേട്ടങ്ങൾ.
രേവതി: ബുദ്ധിയും ബഹുമാനവും കൊണ്ട് ജോലികൾ പൂർത്തിയാക്കും. സമൂഹത്തിൽ ഉയർന്ന പദവിയും തൊഴിലിൽ നേട്ടവും ഫലം. ആത്മ വിശ്വാസത്തോടു കൂടി പ്രവർത്തിക്കുന്നതിനാൽ വിജയം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങളിൽ പങ്കെടുക്കും.
It will be a challenging day. Those in employment may feel pressure at the office. They may be the target of betrayal, there is a possibility of defamation, physical ailments will increase, there will be enemies, financial loss in purchases and sales, and they will have to face problems.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |