
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലെ ബോണസിന് അർഹതയില്ലാത്ത താത്കാലിക ജീവനക്കാർക്ക്, സർക്കാർ പ്രത്യേക ഉത്സവബത്ത അനുവദിച്ചു. സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഓണത്തോടനുബന്ധിച്ച് 5,500 രൂപ അനുവദിച്ചത്.
സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ/ വായ്പ കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള, ബോണസിന് അർഹതയില്ലാത്ത, എല്ലാ തത്കാലിക ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |