കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകൾ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകൾക്കുള്ള പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രൊഡക്ട് കോഡ് 10111701 ഉൾപ്പെടുന്ന ബേസിക് സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കാണ് ഈ മാറ്റം ബാധകമാകുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഓരോ മാസവും നാല് പണം പിൻവലിക്കലുകൾ സൗജന്യമായി തുടരാം. ആദ്യ നാല് പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ബാധകമായ ജി.എസ്.ടിയും എസ്.ബി.ഐ ഈടാക്കും.
SBI has announced revised charges for cash withdrawals made through branch channels from Basic Savings Bank Deposit (BSBD) accounts. The new rates will come into effect from October 1 and apply to BSBD accounts under product code 10111701.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |