SignIn
Kerala Kaumudi Online
Friday, 25 September 2026 12.20 PM IST

'പിതാവ്‌ സ്വത്തുക്കൾ കാമുകിക്ക് നൽകുമെന്ന് ഭയന്നു', മരുന്ന് വ്യാപാരിയെ കൊല്ലാനുള്ള കാരണം വ്യക്തമാക്കി മകൻ

vineeth-monocha
വിനീത് മനോച്ച, മകൻ സുബ്രത്

ലക്‌നൗ: സ്വത്തുകൾ കാമുകിക്ക് കൈമാറുമെന്ന ഭയത്താലാണ് കാൺപൂരിൽ മരുന്ന് വ്യാപാരിയായ പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മകന്റെ കുറ്റസമ്മതം. ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ വ്യാപാരിയായിരുന്ന വിനീത് മനോച്ചയാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ സുബ്രതിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിതാവിന് ഒന്നിലധികം സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും അതിലൊരു സ്‌ത്രീക്ക് സ്വത്തുകൾ കൈമാറുമെന്ന ഭയത്താലാണ് പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നുമാണ് സുബ്രതിന്റെ മൊഴി.

കേസിലെ മുഖ്യപ്രതിയും വിനീതിന്റെ സഹായിയുമായ വിശാൽ ഗൗതം അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുബ്രതിനെ അറസ്റ്റ് ചെയ്‌തത്. പിതാവിനെ കൊലപ്പെടുത്താനായി ആറ് ലക്ഷം രൂപയ്‌ക്കാണ് സുബ്രത് വിശാലിന് നൽകിയത്. പിടിക്കപ്പെട്ടാൽ തന്റെ ഭാര്യ ഷാലുവിന്റെ പേര് പറയണമെന്നായിരുന്നു നിർദേശം. വിശാൽ ആദ്യം നൽകിയ മൊഴിയനുസരിച്ച് ഷാലുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു. സാങ്കേതിക തെളിവുകളും സുബ്രതിന് എതിരായിരുന്നു.

സെപ്‌തംബർ അഞ്ചിനാണ് വിനീത് മനോച്ചയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ വിനീത് വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രത് ഭാര്യ ഷാലുവിനൊപ്പം പുറത്ത് പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. കാൾ റെക്കോർഡുകൾ, സിസിടിവി ദൃശ്യങ്ങൾ. ഡിജിറ്റൽ-ശാസ്‌ത്രീയ തെളിവുകൾ, സാഹചര്യതെളിവുകൾ തുടങ്ങിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചതെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു.

English Summary

Kanpur businessman Vineet Manocha was allegedly killed by a contract killer hired by his son over a property dispute.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, VINEETH MANOCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY