SignIn
Kerala Kaumudi Online
Thursday, 24 September 2026 1.56 PM IST

മദ്യലഹരിയിൽ എസ്‌ഐ ഓടിച്ച കാറിടിച്ച് അപകടം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

rejith
രജിത്ത്, മൂന്നുപേരെ ഇടിച്ചിട്ട കാർ

കണ്ണൂർ: പൊലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമോടിച്ച് മൂന്നുപേർക്ക് പരിക്ക്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്താണ് വാഹനമോടിച്ചത്. ഈ മാസം 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.

ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതിക്കും, ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാറിടിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചതിന് ശേഷമാണ് സ്വാതിയെ കാറിടിച്ചത്.

മൂന്നുപേരെ ഇടിച്ചിട്ടും രജിത്ത് വാഹനം നിർത്താതെ പോയി. തുടർന്ന് സമീപത്തെ കടയിലുള്ളവർ വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറഞ്ഞു. മദ്യലഹരിയിൽ നടന്നുപോകാൻ പോലുമാകാത്ത രീതിയിലായിരുന്നു പൊലീസുകാരനെന്ന് സ്വാതി പറഞ്ഞു. സംഭവത്തെത്തുടർന്ന് എസ്‌ഐ രജിത്തിനെ സസ്‌പെൻഡ് ചെയ്‌തു. മുമ്പും മദ്യപിച്ച് വാഹനമോടിച്ചതിന് രജിത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

English Summary

A police sub-inspector from Azhikkal Coastal Police Station was suspended after allegedly driving under the influence and injuring three people in Kannur. The accident occurred on the national highway near Kannothumchal on September 21. The injured included a hotel management student and two migrant workers. Witnesses said the officer initially did not stop the vehicle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR POLICE DRUNK DRIVING, KERALA POLICE SUSPENSION, KANNUR ACCIDENT NEWS, DRUNK DRIVING ACCIDENT KERALA, KANNUR SI RAJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY