SignIn
Kerala Kaumudi Online
Friday, 21 August 2026 10.19 PM IST

ഗർഭം അലസിപ്പിക്കാൻ പോകുന്നതിനിടെ 14കാരി മരിച്ചു; സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

ambulance
പ്രതീകാത്മക ചിത്രം

ശ്രീനഗർ: ഗർഭം അലസിപ്പിക്കാൻ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ 14കാരിയായ വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്നാരോപിച്ച് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. കിഷ്ത്വാറിലെ ഛത്രൂ സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.

ഗർഭം അലസിപ്പിക്കാൻ പ്രത്യേക ചികിത്സ നൽകുന്നതിന് കിഷ്ത്വാർ ജില്ലാ ആശുപത്രിയിൽനിന്നും ദോഡയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യാത്രാമദ്ധ്യേയാണ് പെൺകുട്ടി മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ബി.എൻ.എസ്, പോക്‌സോ വകുപ്പുകൾ പ്രകാരം അദ്ധ്യാപകനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടി ഏത് സാഹചര്യത്തിലാണ് ഗർഭിണിയായതെന്നും മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്നും പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ അദ്ധ്യാപകനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary

A 14-year-old schoolgirl from Chhatroo in Jammu and Kashmir’s Kishtwar district died while being shifted from Kishtwar District Hospital to a hospital in Doda for emergency treatment to terminate her pregnancy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, PREGNANCY CASE, GIRL DIES, JAMMU KASHMIR, TEACHER ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY