മുംബയ്: ഭർത്താവിന്റെ അസുഖവും വീടിന്റെ ദൃഷ്ടിദോഷവും മാറ്റാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റിലെത്തിയ യുവാവ് യുവതിയെ പീഡിപ്പിച്ചു. 25 കാരിയായ എയർഹോസ്റ്റസാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കൽവ സ്വദേശിയായ അനിൽ ഷിൻഡെയെ (28) പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പൊവായിലെ ഒരു ഫ്ലാറ്റിൽ കഴിഞ്ഞ ആറുമാസമായി പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു യുവതിയും ഭർത്താവും. ട്രാന്‍സ്ജെന്‍ഡറെന്ന് തെറ്റിദ്ധരിപ്പിച്ച് സല്‍വാര്‍ ധരിച്ച് ഫ്ലാറ്റിലെത്തിയ അനില്‍ സെക്യൂരിറ്റിയെ കബളിപ്പിച്ചാണ് അകത്ത് കയറിയത്. എല്ലാനിലയിലെയും ഫ്ലാറ്റുകളിൽ ബെല്ലടിച്ചെങ്കിലും യുവതി മാത്രമാണ് വാതിൽ തുറന്നത്. യുവതി വാതിൽ തുറന്നയുടൻ അകത്തുകയറിയ ഇയാൾ താൻ ദൃഷ്ടിദോഷം മാറ്റാൻ പൂജ ചെയ്യാനെത്തിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് യുവതി ഇയാളോട് ഭര്‍ത്താവ് അസുഖബാധിതനായി കിടക്കുകയാണെന്ന കാര്യം വെളിപ്പെടുത്തി. ഇതോടെ രോഗം മാറ്റാനെന്ന് പറഞ്ഞ് ഭര്‍ത്താവ് കിടക്കുന്ന മുറിയിലേക്ക് കയറി മന്ത്രങ്ങള്‍ ഉച്ചരിച്ചു. പിന്നാലെ യുവതിയുടെ മുഖത്തും ഭര്‍ത്താവിന്റെ മുഖത്തും വെള്ളം തളിച്ചു. തുടർന്ന് തലയില്‍ കൈവച്ച് ഹിപ്നോട്ടൈസ് ചെയ്തെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന പണവുമെടുത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നടുങ്ങിപ്പോയ യുവതി രാത്രി 11 മണിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ഡ്രൈവറുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ട്രാൻസ്ജെൻഡറല്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കണ്ടെത്തിയത്.
A 25-year-old air hostess in Mumbai's Powai was sexually assaulted Tuesday by a man who gained entry disguised as a transgender person. Anil Shinde (28) claimed to perform rituals for her sick husband before allegedly hypnotizing and assaulting her, stealing money. Police arrested Shinde, later identified as a beggar.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |