SignIn
Kerala Kaumudi Online
Friday, 18 September 2026 2.10 AM IST

പാസ്‌പോർട്ടോ വിസയോ ഇല്ല,​ ഉള്ളത് വ്യാജ ആധാർ കാർഡ്; സ്‌പാ ജീവനക്കാരായ ബംഗ്ലാദേശ് യുവതികൾ അറസ്റ്റിൽ

arrest-
കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് യുവതികൾ

കണ്ണൂർ: മതിയായ രേഖകളില്ലാതെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് യുവതികൾ കണ്ണൂരിൽ പിടിയിലായി. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്പായിലെ ജീവനക്കാരായ സലീന അക്തർ,​ നസ്മ അക്തർ. തസ്ലിമ,​ മൊയ്ന,​ നസ്രിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു.ഗുവാഹത്തിയിൽ നിന്നാണ് ഇവർ വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചത്.

കേന്ദ്ര ഇന്റലിജൻസാണ് ഇവർക്കെതിരായ വിവരം കണ്ണൂർ പൊലീസിന് കൈമാറിയത്. മതിയായ യാത്രാ രേഖകളില്ലാതെ അതിർത്തി കടന്നെത്തി മുംബയ്,​ ബംഗളുരും എന്നിവിടങ്ങളിൽ താമസിച്ച ശേഷമാണ് കണ്ണൂരിലെത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. വ്യാജ ആധാർ കാർ‌‌ഡിനായി ഒരു ലക്ഷം രൂപ വീതമാണ് ഇവർ നൽകിയത്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവ

ർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ബംഗ്ലാദേശികളെന്ന് അറിയാതെയാണ് സ്പാ ഉടമ ഇവരെ ജോലിക്കെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY