ബംഗളൂരു: കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാളെ വിവാഹം ചെയ്‌ത 21 കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബംഗളൂരുവിലാണ് സംഭവം.
രാജസ്ഥാൻ മേൽവാസ് ഗ്രാമം സ്വദേശി ഗുണറാമിന്റെ മകൾ പൂജയയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ ബന്ധുക്കളയച്ച നാലംഗ സംഘമാണ് അതിക്രമത്തിന് പിന്നിൽ. യുവതിയെ തടവിലാക്കി അമിതവേഗത്തിൽ പോയ കാർ ഒന്നിൽകൂടുതൽ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഒമ്പത് മാസം മുൻപാണ് കാമുകനായ ഓം പ്രകാശിനെ(23) പൂജ വിവാഹം ചെയ്‌തത്. തുടർന്ന് ബംഗളൂരുവിലേക്ക് താമസം മാറിയ ഇരുവരും അഗ്രഹാര ദാസരഹള്ളിയിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ ഇവരുടെ വീട്ടിലെത്തിയ നാലംഗസംഘം യുവതിയെ ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ഹ്യൂണ്ടായ് വെന്യു കാറിലാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. അതിവേഗത്തിൽ അശ്രദ്ധമായി പാഞ്ഞ കാർ വഴിയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടതായാണ് വിവരം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ 57കാരിയായ ജയലക്ഷ്‌മി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. കാറിലുണ്ടായിരുന്നവരെ പുറത്തേക്ക് വലിച്ചിട്ട് നാട്ടുകാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരൺ (25), അയാൻ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാർ ഓടിച്ചിരുന്ന സദ്ദാം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
A 21-year-old woman was kidnapped in Bengaluru by four men sent by her family over an inter-caste marriage. Their speed-chase escape caused a reckless multi-vehicle crash that injured six people before locals intercepted the car and handed three suspects over to the police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |