
മലപ്പുറം: പെരിന്തൽമണ്ണ സബ്‌ജയിലിന് മുന്നിൽനിന്ന് കൈവിലങ്ങുമായി പ്രതി ഓടിരക്ഷപ്പെട്ടു. ലഹരിക്കേസിലെ പ്രതിയായ കുറ്റ്യാടി മരുതോങ്കര സ്വദേശി അമീറാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയിൽ നിന്ന് എംഡിഎംഎ കടത്തിയ കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്.
പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം രാത്രിയോടെ റിമാൻഡ് നടപടികൾക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. ഇരുട്ടിലേക്ക് ഓടിമറഞ്ഞ ഇയാൾക്ക് പിന്നാലെ പൊലീസുകാർ ഓടിയെങ്കിലും പിടികൂടാനായില്ല. ഇന്ന് പുലർച്ചെവരെ പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. ലഹരിക്കേസുകൾക്ക് പുറമെ നിരവധി ക്രിമിനൽക്കേസുകളിലും അമീർ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |