
ഇടുക്കി: ഈറ്റക്കാനത്ത് രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സ്ത്രീകൾ മാത്രം താമസിച്ചു വരുന്ന വീട്ടിൽ എത്തിയതിനു ശേഷം വാതിൽ ശക്തമായി തല്ലിപ്പൊളിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ഇയാൾ ഉറക്കെ കരയുകയും മലയാളം സംസാരിക്കുകയും ചെയ്തു. വീട്ടുകാർ അടുത്ത വീട്ടിൽ വിളിച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്നും മുങ്ങി.
രണ്ടു വീട് കഴിഞ്ഞ്, സംഭവം അറിഞ്ഞ മറ്റൊരു വീട്ടുകാർ കതക് തുറന്ന സമയം ഇയാൾ പറമ്പിൽ നിന്ന് കത്തിയുമായി വീട്ടിലേക്ക് ഓടിക്കയറി. വീടിന്റെ ഉടമസ്ഥൻ ഇയാളെ സാഹസികമായി പിടികൂടി. ഈ സമയം അയൽവാസികളായ നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ അറിയിച്ചു.. ഇയാൾ ഭാഷകൾ മാറ്റിയും, പറയുന്ന കാര്യങ്ങൾ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയെ ബന്മതെട്ടപ്പോൾ ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവിടെനിന്നും പോയിരുന്നതായും പൊലീസിനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |