SignIn
Kerala Kaumudi Online
Sunday, 26 July 2026 11.40 AM IST

19കാരൻ മുഹമ്മദ് അനസ് മോഷ്‌ടിച്ച് കടന്നുകളഞ്ഞത് കെടിഎമ്മിന്റെ രണ്ടര ലക്ഷം വിലവരുന്ന ബൈക്ക്, പിടികൂടി പൊലീസ്

bike-theft

തിരുവനന്തപുരം: നാലാഞ്ചിറ സ്വദേശിയുടെ രണ്ടരലക്ഷം രൂപ വിലവരുന്ന കെടിഎം ഇനത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച പ്രതിയെ മണ്ണന്തല പൊലീസ് പിടികൂടി. പന്തളം, കടക്കാട്, കുംബാര വീട്ടിൽ,നാസറുദീൻ മകൻ മുഹമ്മദ് അനസ് (19) ആണ് അറസ്റ്റിലായത്. പാണൻവിള ഭാഗത്ത് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇയാൾ മോഷ്ടിക്കുകയായിരുന്നു .

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ബൈക്ക് മോഷണ കേസിലെ പ്രതിയെ തമ്പാനൂർ പൊലീസും അറസ്റ്റ് ചെയ്തു. കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്, തടത്തരികത്തു വീട്ടിൽ രതീഷ് മകൻ അനന്ദു (18 വയസ്സ്, 10 മാസം )എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് മൂന്നിന്‌ തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ്,ഇയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും അറസ്റ്രിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KTM, BIKE, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY