SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.39 AM IST

കെഎസ്ഇബി കരാർ തൊഴിലാളിയെ മർദ്ദിച്ച പ്രതി പിടിയിൽ

police

തിരുവനന്തപുരം: മീറ്റർ റീഡിംഗ് പരിശോധനയ്ക്കിടെ വക്കം കെഎസ്ഇബി കരാർ തൊഴിലാളിയെ മർദിച്ച പ്രതിയെ കടയ്ക്കാവൂർ പൊലീസ് പിടികൂടി.വക്കം പ്രബോധനി സ്കൂളിന് സമീപം നായർകോട് വീട്ടിൽ സന്തോഷാണ് പിടിയിലായത്.ചിറയിൻകീഴ് കിഴുവിലം രാധാ നിവാസിൽ എസ്.ആർ.രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.

ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.വക്കം പ്രബോധിനി സ്കൂളിന് സമീപമുള്ള വീട്ടിൽ മീറ്റർ പരിശോധന കഴിഞ്ഞ് രഞ്ജിത്ത് പോകുന്നതിനിടയിൽ,ബിൽ തുക കൂടുതലാണെന്ന് പറഞ്ഞ് സന്തോഷ്‌ പിറകിലൂടെ വന്ന് ഹെൽമറ്റ് കൊണ്ട് തലയിലും കണ്ണിലും അടിച്ചതായി പരാതിയിൽ പറയുന്നു.പരിക്കേറ്റ രഞ്ജിത്ത് വക്കം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANANTHAPURAM, CRIMENEWS, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY