SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.02 AM IST

രണ്ട് മണിക്കൂറിനിടെ നഷ്‌ടപ്പെട്ടത് 14 ലക്ഷത്തിന്റെ സ്വർണവും പണവും, മോഷണം അടച്ചിട്ട വീട്ടിൽ

theft
പെരുമ്പിലാവിൽ മോഷണം നടന്ന വീട്ടിൽ മോഷ്‌ടാക്കൾ സാധനങ്ങൾ അലങ്കോലമാക്കിയിട്ടിരിക്കുന്നു

പെരുമ്പിലാവ് : പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. പതിമൂന്നര പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ അക്ബറും കുടുംബവും പുറത്തുപോയി രാത്രി 8:30 ഓടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്ത മോഷ്ടാക്കൾ അകത്തുകയറി അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആധാർ കാർഡ്, ആർ.സി ബുക്ക് എന്നിവ ഉൾപ്പെടെയാണ് കൊണ്ടുപോയത്.

സംഭവത്തിൽ പതിമൂന്നര പവൻ സ്വർണവും 10000 ത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകർത്താണ് മോഷ്ടാക്കൾ പുറത്തുപോയിരിക്കുന്നത്. അക്ബർ, കുന്നംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

English Summary

A major burglary was reported at a locked house in Perumpilavu. Thieves broke into the residence of Akbar, located at Velutha Valappil on Pattambi Road, and stole approximately 13.5 sovereigns of gold along with cash. The family had left the house around 6 p.m. on Sunday and discovered the theft when they returned at about 8:30 p.m. Police are investigating the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY