SignIn
Kerala Kaumudi Online
Monday, 24 August 2026 2.43 AM IST

കാർ തടഞ്ഞുനിറുത്തി കരാറുകാരനെ മർദ്ദിച്ച മൂന്ന് പേർ അറസ്റ്റിൽ

arrest
കരാറുകാരനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ

തിരുവനന്തപുരം: കാർ തടഞ്ഞുനിറത്തി ഗവ. കരാറുകാരനെ മർദ്ദിച്ച അ‌ഞ്ചംഗ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ കണ്ടല ചിറക്കോട് തലനിര പുത്തൻവീട്ടിൽ മുഹമ്മദ് ഹാജ (20),കണ്ടല ഉമ്മൻകുഴി വേലൻവിളാകത്തുവീട്ടിൽ ആസിഫ് (19), കണ്ടല ഉമ്മൻകുഴിയിൽ അഫ്സൽ(19)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിളപ്പിൽശാല ഊറ്റുകുഴി നസീമ മൻസിലിൽ ഗവ. കരാറുകാരൻ നൂർമുഹമ്മദ് (56)നെയാണ് അ‌ഞ്ചംഗ സംഘം അക്രമിച്ചത്.

ഇക്കഴിഞ്ഞ 10ന് വൈകിട്ട് 6 നായിരുന്നു സംഭവം. കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് പോകുന്നതിനിടെ രണ്ട് ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം പുറ്റുമ്മേൽകോണത്തെ വളവ് തിരിയുന്നതിനിടെ നൂർമുഹമ്മദിന്റെ കാർ തടഞ്ഞുനിറുത്തി. നൂർമുഹമ്മദിനെ കാറിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി.ടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളിൽ നിന്ന് മൂന്ന്പേരെ കാട്ടാക്കടയിൽ നിന്ന് പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. വിളപ്പിൽശാല എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, MALAYINKEEZH, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY