SignIn
Kerala Kaumudi Online
Monday, 24 August 2026 3.18 AM IST

തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

a

നെടുങ്കണ്ടം: തൂക്കുപാലത്ത് ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം പട്രോളിംഗിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേ‌ർ അറസ്റ്റിൽ. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്(19), ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് (19)എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഏഴ് മണിയോടെയാണ് സംഭവം. നെടുങ്കണ്ടം പൊലീസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ ചേർന്ന് ഒരാളെ മർദ്ദിയ്ക്കുന്നതായറിഞ്ഞാണ് സ്ഥലത്തെത്തുന്നത്. പ്രതികളും മറ്റൊരാളും ചേർന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ പാമ്പാടുമ്പാറ സ്വദേശി അരുണിനെ (38) വാഹനം തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ദിയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ തടയുകയും വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതികൾ നെടുങ്കണ്ടം എസ്.ഐ ലിജോ പി. മാണിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. എസ്.ഐയെ മർദ്ദിയ്ക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY