SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

നിരോധിത പുകയില വില്പന, പ്രതികൾ പിടിയിൽ

k

തിരുവനന്തപുരം: കച്ചവടങ്ങളുടെ മറവിൽ ലഹരിക്കച്ചവടം നടത്തിയ പ്രതികൾ പിടിയിൽ. ചിറമുക്ക് സ്വദേശികളായ സൂര്യദേവൻ, രാമചന്ദ്രൻ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസികളായ പ്രതികളിൽ നിന്നും 1 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില ഉത്പ്പന്നങ്ങൾ മൊത്തമായി അയൽ സംസ്ഥാനങ്ങളിൽ നിന്നു വാങ്ങി സൂര്യദേവൻ നടത്തിവരുന്ന കടയുടെ വിറക് ശേഖരത്തിനിടയിലും രാമചന്ദ്രന്റെ വീട്ടിലെ പപ്പടക്കെട്ടുകളുടെ ഇടയിലുമായി സൂക്ഷിച്ചായിരുന്നു വില്പന. സ്കൂൾ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷൈനു, ലിപിൻരാജ്, ശ്രീജിത്ത്, ദീപു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY