
വർക്കല: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. ചെറുന്നിയൂർ ഉതൃട്ടാതിയിൽ അദ്ധ്യാപകൻ ബിനുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 18 ന് കുടുംബ സമേതം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി 21 ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഗേറ്റ് പൂട്ടിയ നിലയിൽ തന്നെയായിരുന്നു. മുൻ വശത്തെ കതക് കുത്തി തുറന്നാണ് കയറിയത്.
അലമാര കുത്തി തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടനിലയിലാണ്. അതിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ ബ്രയിസ് ലറ്റും മോതിരവും, പഴ്സിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും , വില കൂടിയ വസ്ത്രങ്ങളുമാണ് മോഷണം പോയത്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ തെളിവെടുത്തു. സമീപത്തെ ചില വീടുകളിലും മോഷണ ശ്രമം നടന്നതായി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |