SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച, കേസിൽ 4 പ്രതികൾ പിടിയിൽ

arrest

ആലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ നാല് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിയെയാണ് അയൽവാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് കൂട്ടുകാരും ചേർന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും പരിക്കേൽപ്പിച്ചത്. ഷാജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ സുമേഷ് (22), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡിൽ നടുവിലെ മുറിയിൽ ആദിൽ (21) എന്നിവരാണ് പിടിയിലായത്. പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണ്. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു. നോർത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജേക്കബ്, ദേവിക, സജീവ്, സീനിയർ സി.പിഒമാരായ ഗിരീഷ്, ഹരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY