ഹൈദരാബാദ്: ഹൈദരാബാദിൽ വിവാഹത്തിന് പണം കണ്ടെത്താൻ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവും യുവതിയും പിടിയിൽ. അന്നപു റെഡ്ഡി ദുർഗ രമണ റെഡ്ഡി (23), വരലക്ഷ്മി (24) എന്നിവരാണ് അറസ്റ്റിലായത്. തെലങ്കാനയിലെ ഹസ്തിനപുരത്തുള്ള 65 വയസുകാരിയുടെ സ്വർണമാലയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.
സംഭവം ഇങ്ങനെയാണ്, ആന്ധ്രാപ്രദേശ് സ്വദേശികളായ ഇരുവരും തമ്മിൽ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇവർ ജോലി തേടി ഹൈദരാബാദിലേക്ക് എത്തിയത്. ജോലി ചെയ്ത് വിവാഹം കഴിക്കാൻ പണം സമ്പാദിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഒരു മാസം അന്വേഷിച്ചെങ്കിലും ജോലി കണ്ടെത്താനായില്ല. ഇതോടെയാണ് മോഷ്ടിക്കാൻ ഇരുവരും തീരുമാനിച്ചത്.
തുടർന്ന് ഒക്ടോബർ 18ന് രാവിലെ വെങ്കട രമണ കോളനിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരിയായ വയോധികയുടെ മാല ഇവർ മോഷ്ടിക്കുകയായിരുന്നു. വയോധിക ക്ഷേത്രം വൃത്തിയാക്കുന്നതിനിടെ ഇരുവരും ചേർന്ന് അവരുടെ വായ ബലമായി പൊത്തിപ്പിടിച്ചശേഷം മാല പൊട്ടിച്ചെടുത്തത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. വയോധികയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
A young couple, Annapu Reddy Durga Ramana Reddy (23) and Varalakshmi (24), were arrested in Hyderabad for snatching a 65-year-old woman's gold chain. They committed the crime to fund their wedding after failing to find jobs. Police apprehended them using CCTV footage, and they have been remanded to judicial custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |